CinemaNewsSocial Media

കേക്കിനുള്ളിൽ കുഞ്ഞ് നർത്തകി ; നവ്യ നായരുടെ പിറന്നാൾ ഗംഭീരമാക്കി ആരാധകർ

ഇന്ന് മലയാളികളുടെ സ്വന്തം ബാലാമണിയുടെ മുപ്പത്തിയൊമ്പതാം പിറന്നാളാണ്. ഇപ്പോഴിതാ, പ്രിയപ്പെട്ടവർ ഒരുക്കിയ പിറന്നാൾ സർപ്രൈസിന്റെ വീഡിയോ പങ്കുവച്ചെത്തിയിരിക്കുകയാണ് നവ്യ നായർ. ‘‘അങ്ങനെ ഇക്കൊല്ലത്തെ പിറന്നാളോട് കൂടി ഈ പരിപാടി അവസാനിപ്പിക്കുന്നു. ഇനി നാല് വർഷത്തിൽ ഒരിക്കൽ മാത്രം. ദയവു ചെയ്തു ഓർമിപ്പിക്കല്ലേ പൊന്നേ. നടന്നതൊക്കെ ഇവിടെ ഉണ്ട്. അപ്പോ ഓക്കെ ബൈ” എന്നാണ് വിഡിയോയ്‌ക്കൊപ്പം നവ്യ നായർ കുറിച്ചിരിക്കുന്നത്.

നവ്യയുടെ പിറന്നാളിൽ ആരാധകർ ഒരുക്കിയ കേക്കാണ് എടുത്തുപറയേണ്ടത്. കേക്കിനുള്ളിൽ ഒരു നർത്തകിയെയാണ് ആരാധകർ നവ്യയ്ക്കായി ഒരുക്കിവച്ചിരുന്നത്. കൂടാതെ കേക്കിൽ നൃത്തത്തിന്റെ ചില മുദ്രകളും കാണാം. മകനും അമ്മയും അച്ഛനും സുഹൃത്തുക്കളുമെല്ലാം തന്നെ നവ്യയ്ക്ക് ​സമ്മാനങ്ങൾ നൽകിയിട്ടുണ്ട്. അതേസമയം, പിറന്നാൾ ആഘോഷം അർദ്ധരാത്രിയിലായിരുന്നുവെന്നാണ് വീഡിയോയിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത്. അതിനാൽ തന്നെ നവ്യ നന്നായി കോട്ടുവായിടുന്നുമുണ്ട്.

‘‘ഈ കേക്ക് എന്റെ വീട്ടുകാർ പ്ലാൻ ചെയ്തതല്ല. ഇത് എന്റെ സിനിമകൾ കണ്ടും അല്ലാതെയും എന്നെ ഇഷ്ടപ്പെടുകയും എന്റെ വലിയ പിന്തുണയായി മാറിയ പ്രിയപ്പെട്ടവർ സമ്മാനിച്ചതാണ്. ജബിയ്ക്ക് പ്രത്യേക നന്ദി. എപ്പോഴും വ്യത്യസ്തമുള്ളവ സമ്മാനിച്ച് അമ്പരിപ്പിക്കുന്ന ഈ പെൺകുട്ടിയുടെ ജാലവിദ്യ അവസാനിക്കുന്നില്ലെന്ന് നവ്യ നായർ പറയുന്നു”.

എല്ലാവരും മാതംഗി ഫെസ്റ്റിവലും സൂര്യ ഫെസ്റ്റിവലും വിദ്യാരംഭവും മറ്റു പരിപാടികളുമൊക്കെ കഴിഞ്ഞതിന്റെ ക്ഷീണത്തിലായിരുന്നു. അതിനാൽ ആഘോഷങ്ങളൊന്നും വേണ്ടെന്ന് ഞാൻ പറഞ്ഞിരുന്നു. പക്ഷേ അമ്മയ്ക്കും സായിക്കുമൊപ്പം ഈ കള്ളത്തരങ്ങൾക്കെല്ലാം ആര്യയും, ലക്ഷ്മിയും കൂട്ടുനിന്നു. സന്തോഷം കൊണ്ട് മനസ്സ് നിറയുകയാണെന്ന് നവ്യ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *