KeralaNews

പണിമുടക്കിൻ്റെ പേരിൽ സെക്രട്ടേറിയറ്റ് അസാേസിയേഷൻ നേതാവിന് സസ്പെൻഷൻ

തിരുവനന്തപുരം: ജനുവരി 24 ലെ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്കിന് നേതൃത്വം നൽകിയതിൻ്റെ പേരിൽ കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ നിർവാഹക സമിതി അംഗവും ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരനുമായ ജെയിംസ് മാത്യുവിനെ സർവീസിൽ നിന്നും സസ്പെൻ്റ് ചെയ്തു.

പണിമുടക്ക് ദിവസം സെക്രട്ടേറിയറ്റ് അനക്സിന് മുന്നിൽ ഉണ്ടായ സംഘർഷത്തിൻ്റെ പേരിലാണ് ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്.

അനക്സ് ഗേറ്റിന് മുന്നിൽ പണിമുടക്ക് പ്രചരണം നടത്തുകയായിരുന്ന സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രവർത്തകർക്ക് നേരെ മോട്ടോർ സൈക്കിൾ ഓടിച്ചുകയറ്റിയ സെക്രട്ടേറിയറ്റിലെ മാർക്സിസ്റ്റ് അനുകൂല സംഘടനാ പ്രവർത്തകൻ്റെ ഭാര്യയുടെ പരാതിയിലാണ് സർക്കാർ നടപടി സ്വീകരിച്ചത്.

ജെയിംസ് മാത്യു

എന്നാൽ അസോസിയേഷൻ പ്രവർത്തകർക്കിടയിലേക്ക് മോട്ടോർ വാഹനം ഇiച്ചു കയറ്റി പ്രവർത്തകരെ തെറിയഭിഷേകം നടത്തിയ എംപ്ലോയീസ് അസോസിയേഷൻ പ്രവർത്തകർക്കെതിരായി യാതൊരു നടപടിയും സ്വീകരിക്കാതെ സെക്രട്ടേറിയറ്റ് അസോസിയേഷൻ നേതാവിനെ അകാരണമായും പ്രാഥമിക അന്വേഷണം പോലും നടത്താതെ സസ്പെൻറ് ചെയ്ത നടപടിയിൽ സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ പ്രതിഷേധിച്ചു. സെക്രട്ടേറിയറ്റിൽ പണിമുടക്ക് വിജയിച്ചതിൻ്റെ പ്രതികാര നടപടിയാണ് സസ്പെൻഷൻ എന്ന്

സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ ഇർഷാദ് എം എസ്, കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബിനോദ് കെ, കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് എസ് പ്രദീപ്കുമാർ, ജനറൽ സെക്രട്ടറി തിബീൻ നീലാംബരൻ, കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് കുമാരി അജിത പി, ജനറൽ സെക്രട്ടറി മോഹനചന്ദ്രൻ എം എസ്, കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ പ്രസിഡൻ്റ് ഷിബു ജോസഫ്, ജനറൽ സെക്രട്ടറി വി എ ബിനു എന്നിവർ അഭിപ്രായപ്പെട്ടു
ജെയിംസ് മാത്യുവിനെ സസ്പെൻ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സഘടിപ്പിക്കുന്ന പ്രകടനം രാവിലെ 11.15ന് സെക്രട്ടേറിയറ്റ് കാൻ്റീൻ പരിസരത്തു നിന്നും ആരംഭിക്കുമെന്ന് ആക്ഷൻ കൗൺസിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *