CrimeKerala

ലഹരിമരുന്നുമായി യുവാവും നഴ്‌സിങ് വിദ്യാര്‍ത്ഥിനിയും പിടിയില്‍; പിടികൂടിയത് 485 ഗ്രാം MDMA

കൊച്ചി തൃപ്പൂണിത്തുറയില്‍ 485 ഗ്രാം MDMAയുമായി യുവാവിനെയും നഴ്സിങ് വിദ്യാര്‍ഥിനിയെയും പോലീസ് പിടികൂടി. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി അമീര്‍ മജീദ് (33 വയസ്സ്), ചങ്ങനാശ്ശേരി സ്വദേശിയും നഴ്സിങ് വിദ്യാര്‍ഥിനിയുമായ വര്‍ഷ (22 വയസ്സ്) എന്നിവരാണ് പിടിയിലായത്. വർഷ ബംഗളൂരുവില്‍ മൂന്നാം വർഷ നഴ്സിങ് വിദ്യാർത്ഥിനിയാണ്. മൂന്നുപേരാണ് കാറിലുണ്ടായിരുന്നത്. ഒരാള്‍ ഓടി രക്ഷപ്പെട്ടു.

വാഹന പരിശോധനക്കായി പോലീസ് കൈ കാണിച്ചപ്പോള്‍ ഇവർ വാഹനം നിർത്തിയിരുന്നില്ല. തുടർന്ന് പോലീസ് കാറിനെ പിന്തുടരുകയായിരുന്നു. ഇതിനിടയില്‍ ഒരു കാർ ഷോറൂമില്‍ വാഹനം കയറ്റിയിട്ടിട്ട് ഓടി രക്ഷപ്പെടാനുള്ള ശ്രമം നടത്തിയത്. ഒരാള്‍ ഓടി രക്ഷപ്പെട്ടു. ബാക്കി രണ്ടുപേർ പിടിയിലായി.

മയക്കുമരുന്നുമായി പിടിയിലായ വർഷയും അമീർ മജീദും

ബംഗളൂരുവില്‍ നിന്ന് മയക്കുമരുന്ന് ശേഖരിച്ച് കേരളത്തില്‍ വില്‍പ്പനക്കായി എത്തിക്കുകയായിരുന്നുവെന്നാണ് പോലീസ് കരുതുന്നത്. കൊച്ചിയില്‍ ഒരു സുഹൃത്തിനെ കാണാനായിട്ടാണ് ഇവർ എത്തിയതെന്നാണ് പറയുന്നത്. എന്നാല്‍ ആരാണ് അതെന്ന് ഇവർ പറയുന്നില്ല. ഹില്‍ പാലസ് പോലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *