
Job Vacancy
അസി.പ്രൊഫസർ ഒഴിവുകൾ; അപേക്ഷിക്കാം
ആലപ്പുഴ ഗവ. റ്റി.ഡി. മെഡിക്കല്‍ കോളേജിലെ സൈക്യാട്രി വിഭാഗത്തില്‍ അസി. പ്രൊഫസര്‍/സീനിയര്‍ റെസിഡന്റ് തസ്തികയിലെ രണ്ട് ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും.
ജനുവരി 21 ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പല്‍ ഓഫീസിലാണ് അഭിമുഖം. മെഡിക്കല്‍ ബിരുദാനന്തര ബിരുദം (അംഗീകൃത സര്‍വകലാശാലകളില്‍നിന്നുള്ള എംഡിയോ ബന്ധപ്പെട്ട വിഷയത്തില്‍ ഡി.എന്‍.ബിയോ) അല്ലെങ്കില്‍ എം.ബി. ബി.എസ്, സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ (ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍) രജിസ്ട്രേഷന്‍ എന്നിവയാണ് യോഗ്യത.
താല്‍പ്പര്യമുള്ളവര്‍ ജനനതീയതി, മേല്‍വിലാസം, വിദ്യാഭ്യാസയോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും ഒരു സെറ്റ് സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം.