KeralaNews

കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം

കൊല്ലം: ജില്ലയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കൊല്ലം രാമൻകുളങ്ങരയിലാണ് സംഭവം. ദമ്പതികൾ തല നാഴികയ്ക്ക് രക്ഷപെട്ടു. കൊല്ലം മരുത്തടി കന്നിമേൽ ചേരി സ്വദേശിയായ പ്രദീപ് കുമാറിന്റെ കാറിനാണ് തീപിടിച്ചത്.

കാറിന്റെ മുൻവശത്ത് നിന്ന് പുക ഉയരുന്നത് കണ്ടതോടെ പ്രദീപ് വാഹനം നിർത്തുകയും, കാറിൽ നിന്ന് പ്രദീപും ഭാര്യയും പുറത്തു ഇറങ്ങുകയും ചെയ്തു. ഇതോടെ ഒരു വലിയ ദുരന്തം ഒഴിവാക്കാൻ സാധിച്ചു. തുടർന്ന് അഗ്നിശമന സേന എത്തി ആളിക്കത്തുന്ന തീ അണച്ചു. വാഹനം പൂർണമായും കത്തി നശിച്ചു.

നേരത്തെ കൊല്ലം കടയ്ക്കൽ ചിതറയിലും സമാനമായ സംഭവം നടന്നിരുന്നു. ചിതറ കാഞ്ഞിരത്തുമൂട് ജംഗ്ഷനിൽ വെച്ച് മടത്തറ സ്വദേശി ഷിഹാബുദ്ദീന്റെ കാറി​നാണ് തീപിടിച്ചത്. സംഭവ സമയം ഷിഹാബുദ്ദീനും പിതാവും ആണ് വാഹനത്തിലുണ്ടായിരുന്നത്. കടയ്ക്കലേക്കുള്ള യാത്രയി​ലായിരുന്നു ഇരുവരും.

Leave a Reply

Your email address will not be published. Required fields are marked *