CinemaNews

നടി രവീണ രവി വിവാഹിതയാകുന്നു ; വരൻ സംവിധായകൻ

ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ രവീണ രവി വിവാഹിതയാകുന്നു. വാലാട്ടി സിനിമയുടെ സംവിധായകനായ ദേവൻ ജയകുമാറാണ് വരൻ. സമൂഹ മാധ്യമങ്ങൾ വഴി താരങ്ങൾ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിരവധി പേരാണ് ഇരുവർക്കും ആശംസയുമായി രംഗത്തെത്തുന്നത്.

തുടക്കത്തിൽ ഡബ്ബിങ് ആർട്ടിസ്റ്റായി സിനിമയിലേക്കെത്തിയ നടിയാണ് രവീണ രവി. നിത്യ ഹരിത നായകൻ എന്ന മലയാളം ചിത്രത്തിലും ലവ് ടുഡേ, മാമന്നൻ, റോക്കി തുടങ്ങി നിരവധി തമിഴ് ചിത്രത്തിലും നടി അഭിനയിച്ചിട്ടുണ്ട്. ദീപിക പ​ദുകോൺ, എമി ജാക്സൺ, കൃതി ഷെട്ടി, നയൻതാര തുടങ്ങിയ പ്രമുഖ നടിമാരുടെ ശബ്ദമായി രവീണ മാറിയിട്ടുണ്ട്. പ്രമുഖ ഡബ്ബിങ് ആർട്ടിസ്റ്റ് ശ്രീജ രവിയുടേയും ഗായകനും ഡബ്ബിങ് ആർട്ടിസ്റ്റുമായ കെ. രവീന്ദ്രനാഥിന്റെയും മകളാണ്.

സംവിധായകൻ വി.കെ. പ്രകാശിന്റെ സഹായിയായാണ് ദേവൻ ജയകുമാർ ചലച്ചിത്ര ലോകത്തേക്ക് ചുവടുവയ്ക്കുന്നത്. ഹലോ നമസ്തേ എന്ന ചിത്രത്തിന്റെ ക്രിയേറ്റിവ് ഡയറക്ടറായി മാറിയ ദേവൻ വാലാട്ടി എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനാകുന്നത്. സംവിധായകനും നിർമാതാവുമായ ജയൻ മുളങ്ങാടിന്റെയും ശ്രീകലയുടെയും മകൻ കൂടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *