Kerala

സരിനുവേണ്ടി പ്രചരണം നടത്താന്‍ ഇ പി എത്തുന്നു

തിരുവനന്തപുരം: കട്ടന്‍ ചായയും പരിപ്പ് വടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം എന്ന ഇപി ജയരാജന്റെ ആത്മകഥ വിവാദത്തിന് പിന്നാലെ സരിനായി പ്രചരണത്തിനിറങ്ങാന്‍ തയ്യാറായി ഇ പി ജയരാജന്‍. നാളെയാണ് ഇപി ജയരാജന്‍ പ്രചരണത്തിനായി പാലക്കാട് എത്തുന്നത്.

വൈകിട്ട് അഞ്ചുമണിക്ക് മുനിസിപ്പല്‍ ബസ്റ്റാന്‍ഡില്‍ പൊതുയോഗത്തില്‍ ഇ പി സംസാരിക്കും. സിപിഎമ്മിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഇ പി ജയരാജന്‍ പ്രചാരണത്തിനിറങ്ങുന്നത്. ആത്മകഥയില്‍ സരിന്‍ നാളെ വയ്യാവേലിയാകുമെന്ന പരാമര്‍ശം നില നില്‍ക്കവെയാണ് ഈ നീക്കമെന്നതും ശ്രദ്ധേയമാണ്‌.

Leave a Reply

Your email address will not be published. Required fields are marked *