BusinessNationalPolitics

പിറ്റ്ബുൾ, റോട്‌വീലർ അടക്കം ഇരുപതിലധികം നായ്ക്കളുടെ ഇറക്കുമതിയും വിൽപ്പനയും നിരോധിച്ചതെന്തിന് : കേന്ദ്രത്തോട് വിശദീകരണം തേടി ഹൈക്കോടതി

ഡൽഹി : പിറ്റ്ബുൾ ടെറിയർ, അമേരിക്കൻ ബുൾഡോഗ്, റോട്ട്‌വീലർ തുടങ്ങി ഇരുപതിൽ അധികം നായകളുടെ ഇറക്കുമതിയും, വിൽപ്പനയും നിരോധിച്ച കേന്ദ്ര നടപടിയിൽ ഇടപെട്ട് ഹൈക്കോടതി . നിരോധനത്തിലെ യുക്തി എന്തെന്ന് കേന്ദ്രത്തിനോട് ഡൽഹി ഹൈക്കോടതി ചോദിച്ചു. പിറ്റ്ബുൾ ടെറിയർ, അമേരിക്കൻ ബുൾഡോഗ്, റോട്ട്‌വീലർ തുടങ്ങി ഇരുപതിൽ അധികം നായകളുടെ ഇറക്കുമതിയും, വിൽപ്പനയുമാണ് കേന്ദ്രം നിരോധിച്ചിരുന്നത് .

മനുഷ്യ ജീവന് അപകടകാരികൾ ആണെന്ന വിദഗ്ദ്ധ സമിതി റിപ്പോർട്ട് കണക്കിലെടുത്തായിരുന്നു ആണ് കേന്ദ്ര സർക്കാരിന്റെ നടപടി. പിറ്റ്ബുൾ ടെറിയേർസ് , അമേരിക്കൻ ബുൾഡോഗ്, റോട്ട്‌വീലർ, ജാപ്പനീസ് ടോസ, ബാൻഡോഗ്, നിയപോളിറ്റൻ മാസ്റ്റിഫ്, വോൾഫ് ഡോഗ്, ബോർബോൽ, പ്രെസോ കനാറിയോ, ഫില ബ്രാസിലേറിയോ, ടോസ ഇനു, കെയിൻ കോർസൊ, ഡോഗോ അര്ജന്റിനോ, ടെറിയേർസ്, തുടങ്ങി ഇരുപതിൽ അധികം വിഭാഗത്തിൽ പെട്ട നായകളുടെ ഇറക്കുമതിയും, വിൽപ്പനയും ആണ് കേന്ദ്രം വിലക്കിയത്.

ഇവയുടെ ക്രോസ് ബ്രീഡുകളെയും വിലക്കിയിട്ടുണ്ട്. പിറ്റ്ബുൾ ടെറിയർ, ടോസ ഇനു, അമേരിക്കൻ സ്റ്റാഫോർഡ്ഷയർ ടെറിയർ, ഫില ബ്രസീലിറോ, ഡോഗോ അർജൻ്റീനോ, അമേരിക്കൻ ബുൾഡോഗ്, ബോസ്ബോൽ, കംഗൽ, സെൻട്രൽ ഏഷ്യൻ ഷെപ്പേർഡ് ഡോഗ്, കൊക്കേഷ്യൻ ഷെപ്പേർഡ് ഡോഗ്, സൗത്ത് റഷ്യൻ ഷെപ്പേർഡ് ഡോഗ്, ടോൺജാക്ക്, സാർപ്ലാനിനാക്, ജാപ്പനീസ് ടോസ , മാസ്ടിഫ്സ്, റോട്ട്‌വീലർ, ടെറിയർ, റൊഡേഷ്യൻ റിഡ്ജ്ബാക്ക്, വുൾഫ് ഡോഗ്സ്, കാനറിയോ, അക്ബാഷ്, മോസ്കോ ഗ്വാർ, കെയ്ൻ കോർസോ എന്നിവയും ബാൻഡോ എന്നറിയപ്പെടുന്ന തരത്തിലുള്ള എല്ലാ നായകളും വിലക്കിയവയിൽ ഉൾപ്പടുന്നു.

Leave a Reply

Your email address will not be published. Required fields are marked *