Kerala

മുനമ്പത്തുനിന്ന് ആരെയും കുടിയിറക്കില്ല, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം; മുനമ്പം വഖഫ് ഭൂമിയില്‍ നിന്ന് ആര്‍ക്കും ഇറങ്ങേണ്ടി വരില്ലെന്ന് സര്‍ക്കാര്‍. ഈ വിഷയത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. മന്ത്രിമാരായ കെ രാജന്‍, പി രാജീവ്, വി അബ്ദുറഹിമാന്‍ എന്നിവരാണ് വാര്‍ത്ത സമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായിട്ടുള്ള ജുഡീഷ്യല്‍ കമ്മീഷനെയാണ് സര്‍ക്കാര്‍ നിയോഗിച്ചത്.

മുനമ്പം വിഷയത്തിലെ ഉന്നതതല യോഗത്തിനുശേഷമാണ് വിഷയത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സ്ഥലത്ത് നിന്ന് ഒഴിയാന്‍ ആവശ്യപ്പെട്ട് ഇനിയാര്‍ക്കും വഖഫ് ബോര്‍ഡ് നോട്ടീസ് നല്‍കില്ല. ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായിട്ടുള്ള ജുഡീഷ്യല്‍ കമ്മീഷനെയാണ് സര്‍ക്കാര്‍ നിയോഗിച്ചത്. പെട്ടെന്ന് ഒരു തീരുമാനം എടുത്താല്‍ താമസക്കാര്‍ക്ക് തിരിച്ചടി ഉണ്ടാകും.അതുകൊണ്ട് ആണ് ജുഡീഷ്യല്‍ കമ്മീഷനെ വെച്ചത്.

മുനമ്പത്തെ ഭൂമിയുടെ ഉടമസ്ഥാവകാശ സംബന്ധിച്ച് ജുഡീഷ്യല്‍ കമ്മീഷന്‍ പരിശോധിക്കും. മൂന്നു മാസം കൊണ്ട് റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും സമരക്കാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തുമെന്നും സമരം പിന്‍വലിക്കണമെന്നും മന്ത്രിമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ മുമ്പത്തെ ജനങ്ങള്‍ക്കൊപ്പമാണെന്നും നീതി നടപ്പാക്കുമെന്നും മന്ത്രിമാര്‍ വ്.ക്തമാക്കി. അതേസമയം, സര്‍ക്കാര്‍ തീരുമാനം തൃപ്തികരമല്ലെന്നും പ്രതിഷേധം ശക്തമാക്കുമെന്നും മുനമ്പം സമരസമിതി ഭാരവാഹികള്‍ അറിയിച്ചു. സര്‍ക്കാര്‍ തീരുമാനം വന്നതിന് പിന്നാലെ മുനമ്പത്ത് സമരക്കാര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *