
പല്ലുവേദനയുടെ ചികിത്സക്കിടെ മൂന്നര വയസ്സുകാരന് ഹൃദയാഘാതം മൂലം മരിച്ചു; ആശുപത്രിക്കെതിരെ പരാതിയുമായി ബന്ധുക്കള്‍
തൃശൂര്‍: പല്ല് വേദനയുടെ റൂട്ട് കനാല്‍ ചികിത്സയ്ക്ക് പിന്നാലെ മൂന്നര വയസുകാരന് ഹൃദയാഘാതം മൂലം മരിച്ചു. കുന്നംകുളം മലങ്കര ആശുപത്രിയിലാണ് സംഭവം.
കെവിന് – ഫെല്‍ജ ദമ്പതികളുടെ മകന് ആരോണാണ് മരിച്ചത്. തൃശൂര്‍ മുണ്ടൂര്‍ സ്വദേശിയാണ് ആരോണ്‍. കുട്ടി മരിച്ചതിന് കാരണം ചികിത്സാ പിഴവാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
ഇന്നലെ വൈകുന്നേരം പല്ലു വേദനയുമായി എത്തിയ ആരോണിന് റൂട്ട് കനാല്‍ ചെയ്യണമെന്ന് അധികൃതര്‍ പറയുകയും രാവിലെ 6 മണിയോടെ സര്‍ജറിക്കായി കൊണ്ടുപോവുകയുമായിരുന്നു. പതിനൊന്നരയോടെ ബന്ധുക്കള്‍ കുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതര്‍ തയാറായില്ല. പിന്നീട് സര്‍ജറിക്ക് ശേഷം കുട്ടിക്ക് ഹൃദയാഘാതമുണ്ടാക്കിയതായും മരിച്ചതായും അധികൃതര്‍ ബന്ധുക്കളെ അറിയിക്കുകയുമായിരുന്നു.
പിന്നീട് കുട്ടി മരിച്ചതായാണ് അധികൃതര്‍ അറിയിച്ചത്. സര്‍ജറിയ്ക്ക് ശേഷം കുട്ടിയ്ക്ക് ഹൃദയാഘാതം ഉണ്ടായെന്നാണ് ആശുപത്രി അധികൃതര്‍ ബന്ധുക്കളോട് പറഞ്ഞത്. ആര്.ഡി.ഒയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
- ഐസക്കിന്റെ നിയമനവും എബ്രഹാമിന്റെ ക്യാബിനറ്റ് പദവിയും ഇല്ലാത്ത വകുപ്പിൽ
- പാകിസ്ഥാനുമായുള്ള വെടിനിർത്തൽ കരാർ അവസാനിപ്പിക്കാൻ ഇന്ത്യ
- ലഷ്കർ ഭീകരനെ വധിച്ച് ഇന്ത്യ; കൊല്ലപ്പെട്ടത് അൽത്താഫ് ലല്ലി, 2 സൈനികർക്കും പരുക്ക്
- പാകിസ്ഥാൻ വ്യോമാതിർത്തി അടയ്ക്കൽ: ഇന്ത്യൻ വിമാനക്കമ്പനികളെ ബാധിക്കുന്നതെങ്ങനെ?
- എല്ലാം സജ്ജം! കരസേന മേധാവി കശ്മീരില്‍; വ്യോമസേനയുടെ ‘ആക്രമൺ’ അഭ്യാസം; നാവികസേനയുടെ മിസൈൽ പരീക്ഷണം
- മാസപ്പടിക്ക് പിന്നാലെ വ്യാജരേഖയും! വീണ വിജയൻ കുരുക്കിലേക്ക്
- ശമ്പളത്തിന് ഖജനാവ് കാലി! 2000 കോടി കടം എടുക്കാൻ കെ.എൻ ബാലഗോപാൽ; കടമെടുപ്പ് ഏപ്രിൽ 29 ന്
- മാഹിയിൽ മദ്യവില കൂടും; നികുതി വർധന വരുത്തി പുതുച്ചേരി മന്ത്രിസഭ
- ബിജു പ്രഭാകറിന് പെൻഷൻ 2 ലക്ഷം; ഉത്തരവിറങ്ങി