തൃശൂര്: പല്ല് വേദനയുടെ റൂട്ട് കനാല് ചികിത്സയ്ക്ക് പിന്നാലെ മൂന്നര വയസുകാരന് ഹൃദയാഘാതം മൂലം മരിച്ചു. കുന്നംകുളം മലങ്കര ആശുപത്രിയിലാണ് സംഭവം.
കെവിന് – ഫെല്ജ ദമ്പതികളുടെ മകന് ആരോണാണ് മരിച്ചത്. തൃശൂര് മുണ്ടൂര് സ്വദേശിയാണ് ആരോണ്. കുട്ടി മരിച്ചതിന് കാരണം ചികിത്സാ പിഴവാണെന്ന് ആരോപിച്ച് ബന്ധുക്കള് രംഗത്തെത്തിയിട്ടുണ്ട്.
ഇന്നലെ വൈകുന്നേരം പല്ലു വേദനയുമായി എത്തിയ ആരോണിന് റൂട്ട് കനാല് ചെയ്യണമെന്ന് അധികൃതര് പറയുകയും രാവിലെ 6 മണിയോടെ സര്ജറിക്കായി കൊണ്ടുപോവുകയുമായിരുന്നു. പതിനൊന്നരയോടെ ബന്ധുക്കള് കുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതര് തയാറായില്ല. പിന്നീട് സര്ജറിക്ക് ശേഷം കുട്ടിക്ക് ഹൃദയാഘാതമുണ്ടാക്കിയതായും മരിച്ചതായും അധികൃതര് ബന്ധുക്കളെ അറിയിക്കുകയുമായിരുന്നു.
പിന്നീട് കുട്ടി മരിച്ചതായാണ് അധികൃതര് അറിയിച്ചത്. സര്ജറിയ്ക്ക് ശേഷം കുട്ടിയ്ക്ക് ഹൃദയാഘാതം ഉണ്ടായെന്നാണ് ആശുപത്രി അധികൃതര് ബന്ധുക്കളോട് പറഞ്ഞത്. ആര്.ഡി.ഒയുടെ നേതൃത്വത്തില് ഇന്ക്വസ്റ്റ് നടത്തണമെന്നും ബന്ധുക്കള് ആവശ്യപ്പെട്ടു.
- ക്ഷാമബത്ത കുടിശിക എപ്പോള് കൊടുക്കും? സർക്കാരിനോട് കോടതി
- കീർത്തി സുരേഷ് വിവാഹിതയായി; ചിത്രങ്ങള് കാണാം
- ഗവർണറുടെ വാഹനത്തിൽ കേരള ഹൗസ് ലോ ഓഫീസറുടെ വാഹനം ഇടിച്ചു
- കൊച്ചിയിൽ ഡേറ്റിംഗ് ആപ്പ് വഴി യുവാവിനെ കുടുക്കി തട്ടിക്കൊണ്ടുപോയ ഏഴുപേർ അറസ്റ്റിൽ
- കേരളത്തിൽ തീവ്രമഴ സാധ്യത: 3 ജില്ലകളിൽ റെഡ് അലർട്ട്
- കുപ്പിയിൽ ചൂടുവെള്ളം! ബിയർ കുപ്പി പ്രചാരണത്തിൽ മറുപടിയുമായി ചിന്ത ജെറോം!
- എം.ആർ അജിത് കുമാർ ഡിജിപിയാകും; നടപടികൾ ആരംഭിച്ചു
- ക്യാമ്പസ് സംഘർഷം: എസ്.എഫ്.ഐ ഒന്നാമത്; 270 കേസുകൾ
- സർക്കാർ ജീവനക്കാരും അധ്യാപകരും ജനുവരി 22ന് പണിമുടക്കും