NationalNewsSports

തെരഞ്ഞെടുപ്പ് ഗോദയിൽ ജയിച്ചുകയറി വിനേഷ് ഫോഗട്ട്

ഹരിയാനയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച വിനേഷ് ഫോഗട്ട് വിജയിച്ചു. ഹരിയാനയിലെ ജുലാന മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച വിനേഷ് ഫോഗട്ട് 6015 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം ഉറപ്പിച്ചത്. വോട്ട് എണ്ണി തുടങ്ങിയപ്പോൾ മുന്നിലായിരുന്ന വിനേഷ് ഒരു ഘട്ടത്തിൽ പിന്നിലേക്ക് പോയിരുന്നു.

ബിജെപിയുടെ യോഗേഷ് കുമാറായിരുന്നു എതിർ സ്ഥാനാർത്ഥി. എന്നാല്‍ അവസാന റൗണ്ടുകളില്‍ ലീഡ് നേടിയ വിനേഷ് ഒടുവില്‍ വിജയം ഉറപ്പിച്ചു. ബിജെപി സ്ഥാനാര്‍ഥിയായ യോഗേഷ് കുമാർ രണ്ടാം സ്ഥാനത്താണ്. ആം ആദ്മി പാർട്ടിയുടെ സ്ഥാനാർത്ഥിയായ കവിത റാണി അഞ്ചാം സ്ഥാനത്താണ്.

ഗുസ്തി താരമായ വിനേഷ് ഫോഗട്ട് പാരീസ് ഒളിമ്പിക്സില്‍ ഫൈനലിലെത്തിയിരുന്നു. എന്നാൽ ഫൈനലില്‍ നൂറുഗ്രാം ഭാരക്കൂടുതലിനെ തുടര്‍ന്ന് അയോഗ്യയാക്കപ്പെടുകയായിരുന്നു. പിന്നീട് ഗുസ്തിയില്‍ നിന്ന് വിരമിച്ച വിനേഷ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണെതിരെയുള്ള സമര രംഗത്ത് വിനേഷ് സജീവമായിരുന്നു. ഇതിനാൽ ഒളിമ്പിക്സിൽ വിനേഷിനെ പുറത്താക്കാൻ ബിജെപി ഗൂഢാലോചന നടത്തിയെന്ന് ആരോപണം ഉയർന്നിരുന്നു. വിനേഷിൻ്റെ സ്ഥാനാർത്ഥിത്വത്തെ തുടര്‍ന്ന് രാജ്യം ഉറ്റുനോക്കുന്ന മണ്ഡലമായിരുന്നു ജുലാന.

Leave a Reply

Your email address will not be published. Required fields are marked *