CrimeKerala

നാല് കുട്ടികളെ പീഡിപ്പിച്ചു; പോൿസോ കേസിൽ സിപിഐ മുൻ ബ്രാഞ്ച് സെക്രട്ടറിക്ക് 17 വർഷം കഠിന തടവ്

തിരുവനന്തപുരം: സിപിഐ മുൻ ബ്രാഞ്ച് സെക്രട്ടറിയെ പോക്സോ കേസിൽ 17 വർഷം ശിക്ഷിച്ചു. ഉദയൻകുളങ്ങര സ്വദേശി ഷിനുവിനെ (41) ആണ് ശിക്ഷിച്ചത്. നെയ്യാറ്റിൻകര പോക്സോ കോടതിയാണ് കഠിന തടവിന് വിധിച്ചത്.

നാല് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. സിപിഐ ഉദയൻകുളങ്ങര മുൻ ബ്രാഞ്ച് സെക്രട്ടറിയാണ്. 2022 – 23 കാലയളവിലാണ് പ്രതി കുട്ടികളെ പീഡിപ്പിച്ചത്. 17 വർഷം കഠിന തടവിനൊപ്പം 50,000 രൂപ പിഴയും അടയ്ക്കണം. അതിവേഗം കുറ്റപത്രം സമർപ്പിച്ച കേസിലാണ് ഇപ്പോൾ വിധി വന്നത്.

സ്‌കൂളിൽ നടത്തിയ കൗൺസിലിംഗിനിടെ പീഡനത്തിനിരയായ കുട്ടികളിൽ ഒരാൾ ഇക്കാര്യം ചൈൽഡ് ലൈൻ പ്രവർത്തകരോട് പറയുകയായിരുന്നു. ഇതേ തുടർന്ന് ചൈൽഡ്‌ലൈൻ നടത്തിയ അന്വേഷണത്തിൽ ഇയാൾ കൂടുതൽ പെൺകുട്ടികളെ പീഡിപ്പിച്ചതായി കണ്ടെത്തി. ഇതോടെ കഴിഞ്ഞ വർഷം മാർച്ച് ഏഴിന് ഷിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പോലീസ് കേസ് എടുത്തതോടെ ഷിനു തമിഴ്‌നാട്ടിലേക്ക് കടക്കാൻ ശ്രമിച്ചു. ഇതിനിടെ കാളികാവിൽവച്ചാണ് ഷിനു അറസ്റ്റിലായത്.

Leave a Reply

Your email address will not be published. Required fields are marked *