CrimeKerala

ദേഹത്ത് പെട്രോളൊഴിച്ചു; കളക്ടറേറ്റിന് മുന്നിൽ യുവതി ജീവനൊടുക്കാൻ ശ്രമിച്ചു

കൊച്ചി: എറണാകുളം ജില്ലാ കളക്ടറേറ്റിൽ ആർക്കിടെക്റ്റായ യുവതി ആത്മഹത്യക്ക് ശ്രമിച്ചു. പള്ളുരുത്തി സ്വദേശിനി ഷീജയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. റീജിയണല്‍ ജോയിന്റ് ഡയറക്ടറുടെ ഓഫീസിൽ ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് നാടകീയമായ സംഭവം അരങ്ങേറിയത്. ദേഹത്ത് പെട്രോളൊഴിച്ച യുവതിയെ ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവും ഓഫീസിലെ ജീവനക്കാരും ചേര്‍ന്ന് തടയുകയും പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

ഷീജയുടെ എന്‍ജിനിയറിങ് ലൈസന്‍സ് വിജിലന്‍സിന്റെ ശുപാര്‍ശപ്രകാരം റദ്ദാക്കിയിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കുന്നതിനായി ഓഫീസില്‍ എത്തിയപ്പോഴാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പള്ളുരുത്തിയിലാണ്, ആർക്കിടെക്ടായ ഷീജയുടെ ഓഫീസ് സ്ഥിതി ചെയ്യുന്നത്. ഒരു കെട്ടിടത്തിനു പ്ലാൻ വരച്ചു കൊടുത്തത്തിൽ ക്രമക്കേട് ഉണ്ടെന്ന് പരാതി ഉയർന്നുവന്നിരുന്നു. ഇക്കാരണത്താൽ, ഷീജയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള ശുപാർശ വിജിലൻസ് പുറപ്പെടുവിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്ന് കളക്ടറേറ്റിൽ എത്തിയതായിരുന്നു ഷീജ.

Leave a Reply

Your email address will not be published. Required fields are marked *