National

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസില്‍ നിന്ന് മാറ്റുരയ്ക്കാന്‍ പുതിയ പട്ടികയില്‍ 23 പേര്‍

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡിന് പിന്നാലെ മഹാരാഷ്ട്രയിലും ശക്തമായ മത്സരത്തിനൊരുങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ്. ശനിയാഴ്ച്ച 23 സ്ഥാനാര്‍ത്ഥികളുടെ രണ്ടാം പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കി. നിലവില്‍ മത്സരിക്കാന്‍ 71 സ്ഥാനാര്‍ത്ഥികള്‍ ഉണ്ട്. രണ്ടാം ലിസ്റ്റില്‍ നാഗ്പൂര്‍ സൗത്തില്‍ നിന്ന് കൃഷ്ണറാവു പാണ്ഡവ്, വാര്‍ധയില്‍ നിന്ന് ശേഖര്‍ പ്രമോദ്ബാബു ഷെന്‍ഡെ, റാലെഗാവില്‍ നിന്ന് പ്രൊഫ വസന്ത് ചിന്ദുജി പുര്‍കെ, ജല്‍നയില്‍ നിന്ന് കൈലാസ് കിസന്റാവു ഗോര്‍ടാന്ത്യാല്‍ എന്നിവരെയാണ് പാര്‍ട്ടി മത്സരിപ്പിച്ചിരിക്കുന്നത്.

കാന്തിവാലി ഈസ്റ്റില്‍ നിന്ന് കാലു ബധേലിയയെയും ചാര്‍കോപ്പ് മണ്ഡലത്തില്‍ നിന്ന് യശ്വന്ത് ജയപ്രകാശ് സിംഗിനെയും പാര്‍ട്ടി മത്സരിപ്പിക്കുന്നു. 48 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക വ്യാഴാഴ്ചയാണ് പാര്‍ട്ടി പുറത്തുവിട്ടത്. വെള്ളിയാഴ്ച വൈകുന്നേരം പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി (സിഇസി) യോഗത്തിലാണ് സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ നിശ്ചയിച്ചത്. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, കെസി വേണുഗോപാല്‍, സംസ്ഥാന നേതാക്കള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *