
തിരുവനന്തപുരം: ചീഫ് സെക്രട്ടറി ഡോ. വേണുവിന് പുതിയ എ.സി സ്ഥാപിക്കാൻ 3.41 ലക്ഷം അനുവദിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
ചീഫ് സെക്രട്ടറിയുടെ കമ്മിറ്റി റൂമിലാണ് പുതിയ എ.സി സ്ഥാപിച്ചത്. തണുപ്പ് കുറവാണ് എന്ന പരാതിയെ തുടർന്നാണ് പുതിയ എ.സി സ്ഥാപിച്ചത്.
പത്തനംതിട്ട ജില്ലയിലെ പയനിയർ കൂൾ ടെക് ഉടമ പി . സോമനാഥ കുറുപ്പിന് എ.സി സ്ഥാപിച്ച വകയിൽ 3,41,386 രൂപയാണ് അനുവദിച്ചത്. ഈ മാസം 11 ന് തുക അനുവദിച്ച് പൊതുഭരണ വകുപ്പിൽ നിന്ന് ഉത്തരവ് ഇറങ്ങി.

നവകേരള സദസിൽ മുഖ്യമന്ത്രിയുടെ ആഡംബര ബസിൽ മുഴുവൻ സമയം സഞ്ചരിച്ച ചീഫ് സെക്രട്ടറിയാണ് ഡോ. വേണു. നവകേരള സദസിന്റെ സ്വാഗത പ്രാസംഗികനായിരുന്നു ചീഫ് സെക്രട്ടറി.
6 മാസം കൂടിയാണ് ഡോ. വേണുവിന് ചീഫ് സെക്രട്ടറിയായി കാലാവധി ഉള്ളത്. മുഖ്യമന്ത്രിയുടെ ഗുഡ് ബുക്കിൽ ആയതു കൊണ്ട് വിരമിച്ചു കഴിഞ്ഞാൽ മുൻ ചീഫ് സെക്രട്ടറി വി. പി ജോയിക്ക് ലഭിച്ചതു പോലെ 6 ലക്ഷം രൂപ ശമ്പളത്തിലുള്ള കസേര കിട്ടുമെന്ന പ്രതീക്ഷയിലാണ് ഡോ. വേണു.
അതുകൊണ്ട് തന്നെ തിരുവായ്ക്ക് എതിർ വായില്ല എന്ന ശൈലിയിൽ ചീഫ് സെക്രട്ടറി കസേരയിൽ ഇരുന്ന് പിണറായിക്ക് സിന്ദാബാദ് വിളിക്കുക എന്ന വി.പി ജോയി ശൈലിയാണ് ഡോ. വേണുവും സ്വീകരിച്ചിരിക്കുന്നത്.
- വിദ്യാർത്ഥികളെ അടിക്കാൻ അധ്യാപകർക്ക് അവകാശമില്ല, പക്ഷെ അധ്യാപകർ നൽകുന്ന ചെറിയ ശിക്ഷകളെ ക്രിമിനൽ കുറ്റമായി കാണാനാകില്ലെന്ന് ഹൈക്കോടതി
- സ്കൂൾ അവധികൾ പ്രഖ്യാപിച്ചു; ഓണം, ക്രിസ്മസ്, വേനലവധി തീയതികൾ അറിയാം
- റെയിൽവേ പ്ലാറ്റ്ഫോമിൽ യുവതിക്ക് പ്രസവം; ഹെയർ ക്ലിപ്പും പോക്കറ്റ് കത്തിയും ശസ്ത്രക്രിയാ ഉപകരണങ്ങളാക്കി സൈനിക ഡോക്ടർ, രക്ഷപ്പെട്ടത് രണ്ട് ജീവൻ!
- ആദ്യ ജോലി ആറ് മാസത്തിനുള്ളിൽ ഉപേക്ഷിക്കുന്നത് 45% പേർ; പിടിച്ചുനിർത്താൻ ഒരു ലക്ഷം കോടിയുടെ പദ്ധതിയുമായി കേന്ദ്ര സർക്കാർ
- ഇന്ത്യയുടെ ‘പിനാക്ക’യ്ക്ക് വമ്പൻ ഡിമാൻഡ്; റോക്കറ്റ് സംവിധാനം വാങ്ങാൻ സൗദിയും വിയറ്റ്നാമും ഇന്തോനേഷ്യയും രംഗത്ത്