
- രഞ്ജിത്ത് ടി. ബി.
ചാമ്പ്യൻസ് ട്രോഫി 2025 ബി ഗ്രൂപ്പിൽ ഇന്നലെ നടന്ന ഓസ്‌ട്രേലിയ – അഫ്ഗാനിസ്ഥാൻ മൽസരം മഴ കാരണം ഫലമില്ലാതെ ഉപേക്ഷിച്ചു. ഇതോടെ 4 പോയിൻറുകളുമായി ഓസ്‌ട്രേലിയ സെമിയിലേക്ക് പ്രവേശിച്ചു.
മൽസരത്തിൽ ടോസ് നേടിയ അഫ്ഗാൻ ആദ്യ ബാറ്റിംഗിൽ 273 റൺസുകൾ നേടി. സെദിഖുള്ള അതാൽ 85 റൺസും (95 ബോൾ) അസ്മത്തുള്ള ഒമർസായി 63 പന്തുകളിൽ 67 റൺസും നേടിയത് അഫ്ഗാനെ 273 എന്ന ടോട്ടലിലേക്ക് എത്തുന്നതിനുസഹായിച്ചു.
ഓസ്‌ട്രേലിയൻ ബോളിംഗ് നിരയിൽ ബെൻ ഡാർഷ്യൂസ് 3 വിക്കറ്റുകൾ നേടിയപ്പോൾ സ്‌പെൻസർ ജോൺസൺ, ആദം സാംപ എന്നിവർ 2 വിക്കറ്റ് വീതം എടുത്തു. അവസാന 10 ഓവറുകളിൽ 74 റൺസുകളാണ് അഫ്ഗാൻ നേടിയെടുത്തത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയ 12.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 109 റൺസ് എന്ന നിലയിൽ നിൽക്കുമ്പോൾ മഴ വില്ലനാകുകയയിരുന്നു. തുടർന്ന് മത്സരം ഉപേക്ഷിക്കുകയും ചെയ്തു. ഓപ്പണർ മാത്യൂ ഷോർട്ടിന്റെ വിക്കറ്റാണ് അവർക്ക് നഷ്ടപ്പെട്ടത്, അർദ്ധസെഞ്ച്വറിയുമായി ട്രാവിസ് ഹെഡും 19 റൺസുകളുമായി സ്റ്റീവൻ സ്മിത്തുമാണ് കളി ഉപേക്ഷിക്കുമ്പോൾ ക്രീസിൽ ഉണ്ടായിരുന്നത്.
ഗ്രൂപ്പ് ബിയിലെ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് മൂന്ന് പോയിന്റുള്ള അഫ്ഗാൻ ഇപ്പോഴുള്ളത്, സൗത്ത് ആഫ്രിക്കയ്ക്ക് 3 പോയിന്റുകളാണെങ്കിലും ഒരു മത്സരം കൂടി ബാക്കിയുണ്ട്. ഇംഗ്ലണ്ടിനെത്തിരെ ഇന്നു നടക്കുന്ന ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിൽ സൗത്ത് ആഫ്രിക്ക ഉയർന്ന മാർജിനിൽ തോറ്റാൽ മാത്രമേ അഫ്ഗാനിസ്ഥാന് സെമി പ്രവേശനം സാധ്യമാകൂ.
നിലവിലെ ഇംഗ്ലണ്ടിന്റെയും, സൗത്ത് ആഫ്രിക്കയുടെയും പ്രകടനടിസ്ഥാനത്തിൽ നോൽക്കുമ്പോൾ അഫ്ഗാൻ തീക്ഷകൾക്ക് വലിയ സ്ഥാനമില്ല. ക്രിക്കറ്റിൽ അത്ഭുതങ്ങൾക്കപ്പുറം മഹാത്ഭുതങ്ങളും സംഭവിക്കാൻ ചെറിയ ഒരു വഴിഞ്ഞിരുവു മാത്രം മതി എന്നിരിക്കെ അഫ്ഗാൻ പ്രതീക്ഷകളെ പൂർണമായും തളളിക്കളായാനും കഴിയില്ല.