CrimeNational

വ്യാജ ബോംബ് ഭീഷണി: ട്രെയിന്‍ നിര്‍ത്തിയിട്ടത് മൂന്ന് മണിക്കൂര്‍

ന്യൂഡല്‍ഹി: ഭീകരവാദികള്‍ ബോംബുകളുമായി ട്രെയിനില്‍ സഞ്ചരിക്കുന്നുവെന്ന അറിയിപ്പിനെ തുടര്‍ന്ന് പുരി-ന്യൂഡല്‍ഹി പുരുഷോത്തം എക്സ്പ്രസ് മൂന്ന് മണിക്കൂറോളം നിര്‍ത്തിയിട്ടു. വ്യാഴാഴ്ച പുലര്‍ച്ചെ ഉത്തര്‍പ്രദേശിലെ തുണ്ട്‌ല റെയില്‍വേ സ്റ്റേഷനിലാണ് ട്രെയിന്‍ നിര്‍ത്തിയിട്ടത്. വളരെ മുന്‍പ് തന്നെ അധികൃതര്‍ക്ക് അറിയിപ്പ് ലഭിച്ചിരുന്നു.

എന്നിരുന്നാലും, പുലര്‍ച്ചെ 2.30 മുതല്‍ പുലര്‍ച്ചെ 6 വരെ നടത്തിയ തീവ്രമായ പരിശോധനയില്‍ സംശയാസ്പദമായ രീതിയില്‍ ഒന്നും കണ്ടെത്താനാകാത്തതിനാല്‍ ലഭിച്ച വിവരങ്ങള്‍ വ്യാജമാണെന്ന് അധികൃതര്‍ കണ്ടെത്തുകയും ട്രെയിനിന്റെ തുടര്‍ യാത്ര അനുവദിക്കുകയുമായിരുന്നു. പുലര്‍ച്ചെ 2.30 ഓടെ എല്ലാ കോച്ചുകളിലെയും യാത്രക്കാരുടെ ലഗേജുകള്‍ മെറ്റല്‍ ഡിറ്റക്ടറുകളും ഡോഗ് സ്‌ക്വാഡുകളെയും ഉപയോഗിച്ച് നന്നായി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല,

” പ്രയാഗ്രാജ് റെയില്‍ ഡിവിഷനിലെ ഒരു റെയില്‍വേ ഉദ്യോഗസ്ഥന്‍ പറഞ്ഞു. എയര്‍ ഇന്ത്യ ഡല്‍ഹി-ലേ വിമാനത്തില്‍ സ്ഫോടക വസ്തുക്കളുമായി ചില തീവ്രവാദികള്‍ ട്രെയിനില്‍ സഞ്ചരിക്കുന്നതായി ഒരു അറിയിപ്പ് ലഭിച്ചിരുന്നു. എന്നാല്‍ വലിയ പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ ആവാത്തത് കൊണ്ട് ലഭിച്ച അറിയിപ്പ് വ്യാജമാണെന്ന് ഞങ്ങള്‍ മനസിലാക്കുന്നുവെന്ന് റെയില്‍വ്വേ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *