
Malayalam Media LIve
ഡിജിറ്റല്‍ അറസ്റ്റിലൂടെ തട്ടിയത് കോടികള്‍, കൊച്ചിയില്‍ രണ്ട് പേര്‍ പിടിയില്‍
കൊച്ചി: ഓണ്‍ലൈന്‍ അറസ്റ്റിലൂടെ കൊച്ചിയില്‍ രണ്ട് പേര്‍ തട്ടിയത് നാലുകോടി രൂപ. സംഭവത്തില്‍ സൈബര്‍ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി മുഹമ്മദ് മുഹ്‌സില്‍, കെപി മിസ്ഹാബ് എന്നിവരാണ് പിടിയിലായത്. കാക്കനാട് സ്വദേശിയില്‍ നിന്നാണ് പ്രതികള്‍ നാല് കോടി രൂപ കൈക്കലാക്കിയത്. പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
ഫോണിലൂടെ പോലീസാണെന്ന് പറഞ്ഞ് വിളിക്കുകയും ശേഷം നിയമവിരുദ്ധമായ ഇടപാട് നടന്നിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ട് ഡിജിറ്റല്‍ അറസ്റ്റ് നടത്തുകയും ചെയ്യുന്ന തട്ടിപ്പ് കുറച്ച് കാലമായി ഇന്ത്യയില്‍ വ്യാപകമാണ്. അപ്പോഴാണ് കേരളത്തിലും സമാന സംഭവം അരങ്ങേറുന്നത്. ഇരുവരെയും ചോദ്യം ചെയ്തുവരികയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും പോലീസ് അറിയിച്ചു.