
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി 20 പരമ്പര ; പ്രോട്ടിസിനെതിരെയുള്ള ഇന്ത്യയുടെ തുറുപ്പ് ചീട്ടായി സഞ്ജുസാംസൺ
മുംബൈ : സഞ്ജു സാംസണ്‍ അടുത്ത അങ്കത്തിനൊരുങ്ങുന്നു. വരാൻ പോകുന്ന ടി 20 ടീമിൽ ഇടം പിടിച്ചിരിക്കുകയാണ് സഞ്ജു സാംസൺ. മലയാളികൾ കുറച്ചധികം അഹങ്കരിക്കാൻ സാധിക്കുന്ന നിമിഷം. രാജ്യത്തിന് ഏറെ പ്രതീക്ഷ നൽകി കൊണ്ടാണ് മലയാളിയായ സഞ്ജു സാംസന്റെ ഓരോ ചുവടുകളും.

ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന നാല് മത്സര ടി20 പരമ്പരയ്ക്കുള്ള ടീമിനെ സൂര്യകുമാർ യാദവ് നയിക്കുമ്പോൾ ടീമിലെ പ്രധാന വിക്കറ്റ് കീപ്പറായി സഞ്ജു സാംസണുമുണ്ടാകും എന്ന് ഉറപ്പായിരിക്കുകയാണ്. 15 അംഗങ്ങള്‍ അടങ്ങുന്ന സ്‌ക്വാഡിലെ പ്രധാന വിക്കറ്റ് കീപ്പറായ ബാറ്ററാണ് സഞ്ജു.

ബംഗ്ലാദേശിനെതിരായ ഇന്ത്യന്‍ പര്യടനത്തില്‍ വെടിക്കെട്ട് ബാറ്റിങ് പ്രകടനം കാഴ്ചവെച്ച സഞ്ജു സാംസണ്‍ തന്നെയാണ് പ്രോട്ടിസിനെതിരെയുള്ള ഇന്ത്യയുടെ തുറുപ്പ് ചീട്ട്. കടുവകള്‍ക്കെതിരെയുള്ള പരമ്പരയിലെ അവസാന ടി-20യില്‍ സെഞ്ച്വറി നേടി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കാന്‍ സഞ്ജുവിന് സാധിച്ചിരുന്നു. 47 പന്തില്‍ നിന്ന് 11 ഫോറും എട്ട് സിക്‌സും ഉള്‍പ്പെടെ 111 റണ്‍സാണ് താരം നേടിയത്. അതിനാൽ ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന നാല് മത്സര ടി20 പരമ്പരയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് കായിക ലോകത്തിന് ആവേശം പകരാൻ സഞ്ജുവിന്റെ എൻഡ്രിയ്ക്കാകുമെന്നത് ഉറപ്പ്.
ടീമിനെ നയിക്കാൻ സൂര്യകുമാർ യാദവും ടീമിന്റെ പ്രധാന വിക്കറ്റ് കീപ്പറായി സഞ്ജുവും രണ്ടാം വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മയുമെത്തുമ്പോൾ കളിയുടെ ആവേശം കൂടും . അഭിഷേക് ശര്‍മ, റിങ്കു സിങ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, അക്‌സർ പട്ടേൽ, രമണ്‍ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിങ്, വിജയകുമാര്‍ വൈശാഖ്, ആവേശ് ഖാന്‍, യാഷ് ദയാല്‍ എന്നിവരാണ് ടീമില് ഇടം പിടിച്ച മറ്റു താരങ്ങള്‍. നവംബര്‍ എട്ടുമുതല്‍ തുടങ്ങുന്ന ചതുർ മത്സര പരമ്പര 15 വരെയാണുള്ളത്.