
Loksabha Election 2024
രാജസ്ഥാനില്‍ കോണ്‍ഗ്രസ് പതാകയേന്തി സിപിഎം; മത്സരിക്കുന്നത് സംസ്ഥാന സെക്രട്ടറി
രാജസ്ഥാനില്‍ സികറാം മണ്ഡലത്തില്‍ ബിജെപി സിറ്റിംഗ് എംപിക്കെതിരെ മത്സരിക്കുന്നത് സിപിഎം സംസ്ഥാന സെക്രട്ടറി അമ്റ റാം ചൗധരിയാണ്. ഇന്ത്യ മുന്നണി സ്ഥാനാര്‍ത്ഥിയായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
ഒരുകാലത്ത് സിപിഎം ശക്തികേന്ദ്രമായിരുന്ന സികറാം പക്ഷേ ചെങ്കൊടിയെ കൈവിട്ടിട്ട് കാലങ്ങളായി. 1996ന് ശേഷം ഏഴുതവണ ലോക്സഭയിലേക്ക് മത്സരിച്ച് പരാജയപ്പെടാനായിരുന്നു പാര്‍ട്ടിയുടെ വിധി.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുവരെ കോണ്‍ഗ്രസിനെ എതിര്‍ത്ത സിപിഎം പക്ഷേ ഇത്തവണ അവരുടെ സഹായത്തോടെയാണ് മുന്നോട്ടുപോകുന്നത്. എകെജിയുടെ കര്‍ഷക പോരാട്ടങ്ങള്‍ക്ക് സാക്ഷിയായ സികറില്‍ കൈപ്പത്തിയുടെ സഹായത്തോടെ ഇനിയൊരിക്കല്‍ കൂടി ചെങ്കൊടി ഉയരുമോ എന്ന ചോദ്യമാണ് ഉയരുന്നത്.