Cinema

സുവര്‍ണ്ണ ക്ഷേത്രത്തില്‍ അനുഗ്രഹം തേടി രണ്‍ബീര്‍ സിങ്, ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

ഡല്‍ഹി: പുതിയ സിനിമയുടെ രണ്ടാം ഷെഡ്യൂള്‍ തുടങ്ങുന്നതിന് മുന്‍പ് സുവര്‍ണ്ണ ക്ഷേത്രത്തിലെത്തി അനുഗ്രഹം തേടി രണ്‍വീര്‍ സിംഗ്. സംവിധായകന്‍ ആദിത്യ ധറിനൊപ്പമാണ് രണ്‍ബീര്‍ ആരാധനാലയം സന്ദര്ഡശിച്ചത്. സുവര്‍ണ്ണ ക്ഷേത്രത്തില്‍ കൈകൂപ്പി നില്‍ക്കുന്ന രണ്‍ബീറിന്റെ ചിത്രം ഇതിനോടകം തന്നെ വൈറലാവുകയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയുമാണ്. ദൈവത്തെ പരിപാലിക്കുന്ന വ്യക്തിയെ ആര്‍ക്കും വേദനിപ്പിക്കാന്‍ കഴിയില്ല എന്ന അടിക്കുറിപ്പോടെയാണ് സുവര്‍ണ ക്ഷേത്രത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ രണ്‍ബീര്‍ തന്‍രെ ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തത്.

ആദിത്യ ധറും തന്റെ ഇന്‍സ്റ്റാഗ്രാമില്‍ ‘അനുഗ്രഹിക്കപ്പെട്ടവന്‍’ എന്ന അടിക്കുറിപ്പില്‍ ചിത്രം പങ്കിട്ടിരുന്നു. ‘ദ സര്‍ജിക്കല്‍ സ്ട്രൈക്ക്‌’ എന്ന റെക്കോര്‍ഡ് ഭേദിച്ച പ്രതിഭാസമായി മാറിയ ധര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞെങ്കിലും ചിത്രത്തിന്റെ പേര് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടില്ല. ചിത്രത്തിന്റെ രണ്ടാമത്തെ ഷെഡ്യൂളാണ് ഇനി ആരംഭിക്കാനിരിക്കുന്നത്.

സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആര്‍ മാധവന്‍, അര്‍ജുന്‍ രാംപാല്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഇന്ത്യയുടെ നിലവിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ യഥാര്‍ത്ഥ രഹസ്യ പ്രവര്‍ത്തനങ്ങളാണ് ചിത്രത്തിന്‍രെ പ്രമേയം. ആദിത്യ ധര്‍, ലോകേഷ് ധര്‍ എന്നിവര്‍ക്കൊപ്പം ജ്യോതി ദേശ്പാണ്ഡെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *