National

അമിത ജോലി സമ്മര്‍ദ്ദം; ഐടി ജീവനക്കാരന്‍ ഷോക്കടിപ്പിച്ച് ജീവനൊടുക്കിയ നിലയില്‍

അമിത ജോലി ഭാരവും ജോലി സമ്മര്‍ദ്ദവും ഇന്ത്യൻ ജീവനക്കാരുടെ മാനസികാരോഗ്യത്തെ തകര്‍ത്ത് ജീവന്‍ അപഹരിക്കുന്നതിന്റെ ഇരകളായിക്കൊണ്ടിരിക്കുകയാണ്. കൊച്ചി സ്വദേശിനി അന്ന സെബാസ്റ്റ്യന്റെ ജീവനൊടുക്കല്‍ ദേശീയ തലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കെ, തമിഴ്‌നാട്ടില്‍ നിന്ന് സമാനമായ മറ്റൊരു ഹൃദയഭേദക സംഭവം പുറത്ത് വന്നു.

ചെന്നൈ താഴാംബൂരില്‍ മഹാബലിപുരം റോഡില്‍ താമസിച്ചിരുന്ന, തേനി സ്വദേശിയായ 38 വയസുകാരന്‍ കാര്‍ത്തികേയന്‍ (38) എന്ന ഐടി ജീവനക്കാരനാണ് ജീവനൊടുക്കിയത്. 15 വര്‍ഷമായി ചെന്നൈയിലെ ഒരു ഐടി കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്ന കാര്‍ത്തികേയന്‍ തന്റെ താമസസ്ഥലത്ത് സ്വയം ഷോക്കടിപ്പിച്ച് ജീവനൊടുക്കി.

ജോലി സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കാര്‍ത്തികേയന്‍ വിഷാദത്തിലായിരുന്നതായി കുടുംബം അറിയിച്ചു. ചെന്നൈയിലെ ആശുപത്രിയില്‍ കാര്‍ത്തികേയന്‍ വിഷാദ രോഗത്തിന് ചികിത്സയും തേടിയിരുന്നു. തിങ്കളാഴ്ച തിരുപ്പതി ക്ഷേത്ര ദര്‍ശനത്തിന് പോയിരുന്ന ജയറാണി വ്യാഴാഴ്ച തിരികെ എത്തിയപ്പോഴാണ് കാര്‍ത്തികേയനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ചേരാംപേട്ട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയെന്ന് പൊലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം ഇവൈ ജീവനക്കാരി അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *