CrimeNews

മലപ്പുറം വളാഞ്ചേരിയില്‍ അനധികൃത ക്വാറിയില്‍ നിന്ന് സ്‌ഫോടകശേഖരം പിടികൂടി: എത്തിച്ചത് പാലക്കാട് സ്വദേശി

വളാഞ്ചേരി: മലപ്പുറം വളാഞ്ചേരിയില്‍ അനധികൃത ക്വാറിയില്‍ വന്‍ സ്‌ഫോടകശേഖരം പൊലീസ് കണ്ടെത്തി. ഇതിനെ തുടർന്ന് പാലക്കാട് നടുവത്ത് വീട് റെയ്ഡ് ചെയ്തും പോലീസ് സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്തു. 1125 ജലാറ്റിന്‍ സ്റ്റിക്, 4000 ഡിറ്റണേറ്റര്‍, 3350 ഇലക്ട്രിക് ഡിറ്റണേറ്റര്‍, 1620 സേഫ്റ്റി ഫ്യൂസ് എന്നിവയാണ് പരിശോധനയില്‍ കണ്ടെത്തിയത്. നാലുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

അനധികൃത ക്വാറിയില്‍ വളാഞ്ചേരി പോലീസ് നടത്തിയ പരിശോധനയിലാണ് ആദ്യം സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. പിന്നീട് ഇവിടത്തെ ജീവനക്കാരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍ നിന്നാണ്, സ്‌ഫോടക വസ്തുക്കള്‍ എത്തിക്കുന്നയാളുടെ പാലക്കാട് നടുവത്തുള്ള വീട്ടില്‍ നിന്നാണ് കൂടുതല്‍ വസ്തുക്കള്‍ കണ്ടെത്തിയിരിക്കുന്നത്.

പാലക്കാട് സ്വദേശി സ്വാമിനാഥന്‍, ക്വാറി ജീവനക്കാരായ ഷാഫി, ഉണ്ണികൃഷ്ണന്‍, രവി എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

സ്വാമിനാഥനാണ് ക്വാറിയില്‍ സ്‌ഫോടക വസ്തുക്കള്‍ എത്തിച്ച് നല്‍കിയത്. ഇയാള്‍ക്ക് വേറെയും അനധികൃത ക്വാറികളുമായി ബന്ധമുണ്ടെന്നും പോലീസ് പറയുന്നു. ക്വാറികളില്‍ നിന്ന് പിടിച്ചെടുത്തത് അളവില്‍ കവിഞ്ഞ സ്‌ഫോടക വസ്തുക്കളായിരുന്നു. ഇവരെ ചോദ്യം ചെയ്ത് കൂടുതല്‍ ക്വാറികളിലേക്ക ്പരിശോധന വ്യാപിപ്പിക്കാനാണ് പോലീസ് ഉദ്ദേശിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *