Loksabha Election 2024

ഒരു വിഷപ്പാമ്പിനെ വിശ്വസിച്ച് വീട്ടില്‍ വളര്‍ത്താം, എന്നാലും ബി.ജെ.പിയെ വിശ്വസിക്കരുത്: മമത ബാനർജി

നിങ്ങൾ ഒരു വിഷ പാമ്പിനെ വിശ്വസിച്ചാലും ബിജെപിയെ വിശ്വസിക്കരുതെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ബി.ജെ.പി രാജ്യത്തെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും കൂച്ച് ബെഹാറിലെ തൃണമൂൽ റാലിയിൽ സംസാരിക്കവെ മമത പറഞ്ഞു.

ആവാസ് യോജന പദ്ധതിയിൽ വീണ്ടും പേര് ചേർക്കാൻ ബിജെപി ആവശ്യപ്പെടുന്നത് ആ പദ്ധതി ഇല്ലാതാക്കാനാണ്. നിങ്ങൾക്ക് ഒരു വിഷപ്പാമ്പിനെ വിശ്വസിച്ച് വീട്ടിൽ വളർത്താം. എന്നാൽ ഒരിക്കലും ബി ജെ പിയെ വിശ്വസിക്കരുത്. കേന്ദ്ര അന്വേഷണ ഏജൻസികൾ ബിജെപി ക്യാമ്പിന് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും ഇത് തടയാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണമെന്നും മമത ആവശ്യപ്പെട്ടു.

ബിഹാറില്‍ തൃണമൂല്‍ റാലിയെ കൂച്ച് അഭിസംബോധന ചെയ്യവെയായിരുന്നു മമതയുടെ വിമര്‍ശനം.”ആവാസ് യോജനയില്‍ വീണ്ടും പേര് ചേര്‍ക്കാനാണ് ബി.ജെ.പി പറയുന്നത്. എന്തിനാണ് വീണ്ടും പേര് ചേര്‍ക്കുന്നത്. അത് ഇല്ലാതാക്കാനാണ് അവര്‍ കൂടുതല്‍ പേരെ ചേര്‍ക്കുന്നത്. നിങ്ങള്‍ക്ക് ഒരു വിഷപ്പാമ്പിനെ വിശ്വസിച്ച് വീട്ടില്‍ വളര്‍ത്താം. ഒരിക്കലും ബി.ജെ.പിയെ വിശ്വസിക്കരുത്. ബി.ജെ.പി രാജ്യത്തെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്”മമത പറഞ്ഞു.

കേന്ദ്ര അന്വേഷണ ഏജന്‍സികളും ബി.എസ്.എഫ്, സി.ഐ.എസ്.എഫ് തുടങ്ങിയ വിഭാഗങ്ങളും കേന്ദ്രസര്‍ക്കാരിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. കേന്ദ്ര ഏജന്‍സികള്‍ കാവി ക്യാമ്പിന് വേണ്ടി പ്രവര്‍ത്തിക്കുന്നത് തടയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണം. ബി.ജെ.പി തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിക്കുകയാണെന്നും മമത ആരോപിച്ചു.

കൂച്ച് ബിഹാറിലെ മുന്‍ എസ്.പി ദെബാശിശ് ധറിനെ ബിര്‍ഹുമില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയാക്കിയതിനെയും മമത വിമര്‍ശിച്ചു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് കൂച്ച് ബിഹാറില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടതിന് ഉത്തരവാദി ധര്‍ ആണെന്നും മമത കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *