
വിപണിയിൽ വിലക്കിഴിവിൻ്റെ കാലം; ആപ്പിൾ ഐഫോൺ 16 സീരിസ് ഇന്നെത്തും
കാത്തിരിപ്പിന് വിരാമമിട്ട് ആപ്പിൾ ഐഫോൺ 16 സീരിസ് ഇന്ന് പുറത്തിറങ്ങും. ആപ്പിൾ വാച്ച് അടക്കമുള്ള ഗാഡ്ജെറ്റുകളും ഇന്ന് വിപണിയിലെത്തും. കാലിഫോർണിയയിലെ ആപ്പിൾ കുപർറ്റീനോ പാർക്കിൽ ഇന്ത്യൻ സമയം രാത്രി പത്തരയ്ക്ക് നടക്കുന്ന ചടങ്ങിൽ ഐഫോൺ 16, 16 പ്ലസ്,16 പ്രോ , 16 പ്രോ മാക്സ് എന്നിങ്ങനെ നാല് മോഡലുകൾ അവതരിപ്പിക്കും.
പുതിയ സീരിസ് വരവറിയിച്ചതോടെ ഐഫോൺ 15, ഐഫോൺ 14 മോഡലുകൾ വമ്പൻ ഡിസ്കൗണ്ടിൽ ഇന്ത്യൻ വിപണിയിൽ ലഭ്യമാകുന്നുണ്ട്. കഴിഞ്ഞ വർഷം ഐഫോൺ 15 വിപണിയിൽ അവതരിപ്പിച്ചപ്പോൾ അടിസ്ഥാന വേരിയൻ്റിന് 79,600 രൂപയായിരുന്നു വില.
എന്നാൽ ഇപ്പോൾ ഈ ഫോൺ 69,999 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇതോടൊപ്പം ഫ്ലിപ്പ്കാർട്ട് യുപിഐ ഉപയോഗിച്ച് ഇടപാട് നടത്തിയാൽ 1000 രൂപ ഇൻസ്റ്റൻ്റ് ഡിസ്കൗണ്ടും ലഭിക്കും. എക്സ്ചേഞ്ച് ചെയ്താൽ 8,000 രൂപയും കുറയും. ഇതോടെ ഐഫോൺ 59,999 രൂപയിൽ സ്വന്തമാക്കാം.
2022-ലാണ് ഐഫോൺ 14 വിപണിയിലെത്തിയത്. ലോഞ്ച് സമയത്ത് അടിസ്ഥാന വേരിയൻ്റിന് 79,900 രൂപയായിരുന്നു വില. ഇപ്പോൾ ഇത് 57,999 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഫ്ലിപ്പ്കാർട്ട് യുപിഐ ഉപയോഗിച്ചാൽ 100 രൂപ തൽക്ഷണം കിഴിവ് ലഭിക്കും. ഇതോടെ വില 56,999 രൂപയായി കുറയും.