CrimeNews

പ്ലസ് ടു വിദ്യാർത്ഥിനി മരിച്ച നിലയിൽ; അസ്വാഭാവിക മരണത്തിന് കേസ്

കോഴിക്കോട്: മുക്കം കാരശ്ശേരി പഞ്ചായത്തിലെ കൊടിയത്തൂരിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗോതമ്പ് റോഡ് പാലക്കുഴിയിൽ ജയപ്രകാശ് – റജുല ദമ്പതികളുടെ മകൾ അനന്യ (17) ആണ് മരിച്ചത്. കുട്ടിയെ വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.

തോട്ടുമുക്കം സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ് അനന്യ.

സംഭവത്തിൽ മുക്കം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.