World

ഇസ്രായേല്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് നെരെ ആക്രമണം, രക്ഷാപ്രവര്‍ത്തനം വിമാനങ്ങള്‍ അയച്ച് നെതന്യാഹു

ആംസ്റ്റര്‍ഡാം; ആംസ്റ്റര്‍ഡാമില്‍ ഇസ്രായേല്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് നെരെ ആക്രമണം. മക്കാബി ടെല്‍ അവീവിലെ ആരാധ കര്‍ വ്യാഴാഴ്ച്ച രാത്രിയോടെ സ്റ്റേഡിയം വിട്ടുപോകുമ്പോഴാണ് ആക്രമണം നടന്നത്. ഇസ്രായേലി ഫുട്‌ബോള്‍ ആരാധകര്‍ ആക്ര മിക്കപ്പെട്ടു, നെതന്യാഹു രക്ഷാപ്രവര്‍ത്തനം വിമാനങ്ങള്‍ അയച്ചു. ഫലസ്തീന്‍ അനുകൂലികളാണ് ആക്രമണത്തിന് പിന്നില്‍. ആരാധകര്‍ക്കായി രണ്ട് വിമാനങ്ങള്‍ ആംസ്റ്റര്‍ഡാമിലേക്ക് അയയ്ക്കാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇതിനോടകം തന്നെ ഉത്തരവിട്ടിരിക്കുകയാണ്. യൂറോപ്പ ലീഗ് മക്കാബി ടെല്‍ അവീവിന്റെയും അയാക്സ് ആംസ്റ്റര്‍ഡാം മത്സരം കാണാന്‍ ഇസ്രായേല്‍ ആരാധകര്‍ നെതര്‍ലന്‍ഡ്സിലേക്ക് പോയിരുന്നു.

മക്കാബി ടെല്‍ അവീവ് അജാക്‌സിനോട് തോറ്റതിന് ശേഷമാണ് ആക്രമണം ആരംഭിച്ചത്, ആക്രമണകാരികള്‍ നഗരത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ഇസ്രായേലികളെ ലക്ഷ്യമിട്ട് ‘ഫലസ്തീനെ സ്വതന്ത്രമാക്കുക’ എന്ന് ആക്രോശിക്കുകയും അറബിയില്‍ അധിക്ഷേപിക്കുകയും ചെയ്തു. 10 ലധികം ഇസ്രായേലികള്‍ക്ക് പരിക്കേറ്റുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആക്രമണകാരികള്‍ പരിക്കേറ്റ ചിലരില്‍ നിന്ന് പാസ്പോര്‍ട്ടുകള്‍ മോഷ്ടിച്ചിരുന്നു. ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം നെതര്‍ലാന്‍ഡിലെ പൗരന്മാരോട് വീടിനുള്ളില്‍ തന്നെ തുടരാനും പുറത്തിറങ്ങുന്നത് ഒഴിവാക്കാനും ഉപദേശിച്ചു, അതേസമയം വിദേശകാര്യ മന്ത്രി ഗിദിയോണ്‍ സാര്‍ ഇസ്രായേലികളെ സുരക്ഷിതമായി വിമാനത്താവളത്തില്‍ എത്തിക്കാന്‍ ഡച്ച് അധികാ രികളോട് ആവശ്യപ്പെട്ടു. ഇസ്രായേല്‍ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിര്‍ ആക്രമണത്തെ അപലപിച്ചു. അമേരിക്കയെയും ആക്രമണം ഇസ്രായേല്‍ അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *