
ക്ഷേത്രത്തില്‍ കേക്ക് മുറിച്ച് ഇന്‍സ്റ്റ താരം; വിമര്‍ശനം
ക്ഷേത്രത്തിനുള്ളില്‍ കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ച സോഷ്യല്‍ മീഡിയ താരത്തിനെതിരെ വിമര്‍ശനം. ഇതിന്റെ ചിത്ര ങ്ങളും വീഡിയോകളും ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. വാരണാസിയിലെ കാലഭൈരവ ക്ഷേത്രത്തിലാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച ഈ സംഭവം നടന്നത്. ഇന്‍സ്റ്റാഗ്രാമില്‍ ഒരു ദശലക്ഷം ഫോളോവേഴ്സ് ഉള്ള മോഡലായ മമത റായി എന്ന സ്ത്രീയാണ് ഇത്തരമൊരു പ്രവര്‍ത്തി നടത്തിയത്.
സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ വീഡിയോ മതനിന്ദയാണെന്ന് വാരണാസിയിലെ ‘കാശി വിദ്വത് പരിഷത്ത്’ എന്ന ഹിന്ദു സംഘടന വ്യക്തമാക്കി. ചുവന്ന കേക്കിന് മുകളിലായി പൂത്തിരി കത്തിച്ച് ക്ഷേത്രത്തിനകത്ത് പ്രാര്‍ത്ഥിച്ച ശേഷം വിഗ്രഹത്തിന് മുന്നിലായി വെച്ച കേക്ക് മുറിക്കുകയും ആദ്യ കഷ്ണം ദൈവത്തിന് സമര്‍പ്പിക്കുകയും ചെയ്തിരിക്കുകയാണ് മമത. ക്ഷേത്ര പൂജാരി ഇവര്‍ക്ക് തുളസിമാലയിടുന്നതും കാണാം. ഇത്തരമൊരു പ്രവര്‍ത്തി തടയാത്ത പൂജാരിയെയും വിമര്‍ശകര്‍ കുറ്റപ്പെടുത്തുന്നു.