Loksabha Election 2024

ശശി തരൂര്‍ അസല്‍ നായരെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍

തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ ഡല്‍ഹി നായര്‍ അല്ലെന്നും അസല്‍ നായരാണെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. ഡല്‍ഹി നായര്‍ എന്ന ശശി തരൂരിനോടുള്ള പരിഗണന മാറിയിട്ടുണ്ട്. ഇക്കാര്യത്തില്‍ തനിക്കു നേരത്തെ ചെറിയ ധാരണാപ്പിശക് ഉണ്ടായിരുന്നെന്നും ഇപ്പോള്‍ അതെല്ലാം മാറിയെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍എസ്എസിന്റേത് സമദൂര നിലപാടാണ്. സർക്കാരിനോടും രാഷ്ട്രീയ പാർട്ടികളോടും പ്രശ്നാധിഷ്ഠിതമാണ് നിലപാട്. ആരോടും അകൽച്ചയും അടുപ്പവുമില്ല. സർക്കാരുകൾ മുന്നോക്കം എന്ന കളത്തിൽ നായർ സമുദായത്തെ മാറ്റി നിർത്തുന്നു. നായർ സമുദായത്തിലെ പാവപ്പെട്ടവരോട് മനുഷ്യത്വത്തോട് പെരുമാറണമെന്നാണ് സർക്കാരുകളോട് പറയാനുള്ളത്.’’- സുകുമാരൻ നായർ പറഞ്ഞു.

സര്‍ക്കാരിനോടും രാഷ്ട്രീയ പാര്‍ട്ടികളോടും പ്രശ്‌നാധിഷ്ഠിതമാണ് നിലപാട്. ആരോടും അകല്‍ച്ചയും അടുപ്പവുമില്ല. സര്‍ക്കാരുകള്‍ മുന്നാക്കം എന്ന കളത്തില്‍ നായര്‍ സമുദായത്തെ മാറ്റി നിര്‍ത്തുന്നു. നായര്‍ സമുദായത്തിലെ പാവപ്പെട്ടവരോട് മനുഷ്യത്വത്തോടു പെരുമാറണമെന്നാണ് സര്‍ക്കാരുകളോട് പറയാനുള്ളതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *