
മകന്റെയല്ല, മകളുടെ വിവാഹമാണ് ആദ്യം: വിശേഷങ്ങള്‍ പറഞ്ഞ് പാര്‍വതി ജയറാം
മലയാള സിനിമാ കുടുംബങ്ങളില്‍ ഇപ്പോള്‍ വിവാഹത്തിന്റെ സീസണാണ്. സുരേഷ് ഗോപിയുടെ മകളുടെ കല്യാണം അതിഗംഭീരമായി നടത്താനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. അതുപോലെ തന്നെ, നടന്റെ ജയറാമിന്റെ രണ്ട് മക്കളുടെയും വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുകയാണ്. മോഡല്‍ താരിണി കലിംഗരായരാണ് കാളിദാസ് ജയറാമിന്റെ പ്രതിശ്രുത വധു. കാളിദാസിന്റെ സഹോദരി മാളവികയുടെയും വിവാഹത്തിനുള്ള തയ്യാറെടുപ്പിലാണ് ജയറാം കുടുംബം.
മുന്‍പൊരിക്കല്‍ ഇതേ യുവാവിനൊപ്പം മാളവിക നില്ക്കുന്ന ഒരു ചിത്രത്തിന് താഴെ ‘അളിയന്’ എന്ന് കാളിദാസ് കമന്റ് ചെയ്തതാണ് അങ്ങനെ ചിന്തിക്കാന്‍ കാരണം. മാളവികയെ വിവാഹം കഴിക്കാന്‍ പോകുന്ന ആളിന്റെ മറ്റു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍, ഇന്നലെ, തിരുവനന്തപുരത്ത് നടി രാധയുടെ മകള്‍ കാര്‍ത്തികയുടെ വിവാഹം കൂടാനെത്തിയ പാര്‍വ്വതി, മക്കളുടെ വിവാഹത്തെക്കുറിച്ച്, വളരെ ചുരുങ്ങിയ വാക്കുകളില്‍ പ്രതികരിച്ചു.
‘മോന്റെ കല്യാണം ഉടനെയില്ല, മോള്ടെയാണ് ആദ്യം’ എന്നാണ് ഇവരുടെ വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പാര്‍വ്വതി പറഞ്ഞത്.
- ഖജനാവ് കാലി!ശമ്പളത്തിനും ഓണം ചെലവിനും വീണ്ടും കടമെടുക്കാൻ സർക്കാർ, സെപ്റ്റംബർ 2-ന് 4000 കോടി കടമെടുക്കും; കടമെടുപ്പ് 27000 കോടിയിലേക്ക്
- നെഹ്റു ട്രോഫി വള്ളംകളി: ആലപ്പുഴയിലെ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ( ആഗസ്ത് 30) അവധി
- ഡോളറിനെതിരെ രൂപയ്ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ച; മൂല്യം 88 കടന്നു, കാരണം യുഎസ് താരിഫ്
- മൈക്രോസോഫ്റ്റ് ക്യാമ്പസിൽ ഇന്ത്യൻ എഞ്ചിനീയറെ മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹത
- വയോധിക കൈകാലുകൾ സ്വയം വെട്ടിമരിച്ചു; വയനാടിനെ നടുക്കി ദാരുണസംഭവം