
മദ്രസയുടെ മറവില്‍ കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മൂന്നുപേര്‍ അറസ്റ്റില്‍
മതപഠന ശാലയുടെ മറവില്‍ കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനത്തിനിരയാക്കിയ മൂന്ന് മദ്രസാധ്യാപകര്‍ അറസ്റ്റില്‍.
കൊല്ലം കുളത്തൂപ്പുഴ ഓന്തുപച്ച സ്വദേശി മാങ്കാട് കടക്കല്‍ കാഞ്ഞിരത്തുമൂട്ടില് ബിസ്മി ഭവനില്‍ താമസിക്കുന്ന ആര്.സിദ്ദിഖ് (24), തൊളിക്കോട് പുളിമൂട് സബീന മന്‍സിലില്‍ എസ്.മുഹമ്മദ് ഷമീര്‍ (28), ഉത്തര്‍ പ്രദേശ് ഖെരി ഗണേഷ്പൂര്‍ ഹൈരി സ്വദേശി എം.മുഹമ്മദ് റസാമുള്‍ഹക്ക് എന്നിവരെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഒരുവര്‍ഷമായി പ്രതികള്‍ തിരുവനന്തപുരം നെടുമങ്ങാട്ട് മദ്രസ നടത്തിവരുകയായിരുന്നു. കൊച്ചുകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനം നടത്തുന്നതായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
മദ്രസ നടത്തി കൊച്ചുകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനത്തിനിരയാക്കുകയായിരുന്നു ഇവര്‍. കാട്ടാക്കട ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി പ്രതികളെ റിമാന്റ് ചെയ്തു.
- ഡ്രോൺ ആക്രമണങ്ങളെ തകർക്കാൻ ‘സ്കൈനെക്സ്’; ഇന്ത്യക്ക് പുതിയ വ്യോമ പ്രതിരോധ സംവിധാനം വാഗ്ദാനം ചെയ്ത് ജർമ്മനി
- പട്ടികജാതി ഫണ്ട് വിനിയോഗത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ ഏറ്റവും പിന്നിൽ; ആര്യ രാജേന്ദ്രന്റെ ഭരണത്തിനെതിരെ വിമർശനം
- റഷ്യയുടെ ഏക വിമാനവാഹിനിക്കപ്പൽ ‘അഡ്മിറൽ കുസ്നെറ്റ്സോവ്’ പൊളിച്ചുകളയും; തീരുമാനം ഉടൻ
- സെക്രട്ടേറിയറ്റിൽ ക്ലോസറ്റ് തകർന്ന് പരിക്കേറ്റ ജീവനക്കാരിക്ക് ശമ്പളത്തോടെ 3 മാസം കൂടി അവധി
- ഹെലിപോർട്ട് പദ്ധതികൾക്ക് വേഗം കൂട്ടാൻ സർക്കാർ; കൺസൾട്ടന്റിന് 8 മാസത്തെ ശമ്പളം 11 ലക്ഷം, ഉത്തരവിറങ്ങി