CrimeNational

9ാം ക്ലാസുകാരനെ സഹപാഠികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

ഡൽഹി: 10 ലക്ഷം രൂപ മോചനദ്രവ്യത്തിനായി ഒൻപതാം ക്ലാസ് വിദ്യാർഥിയെ കൂട്ടുകാർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഡൽഹിയിലെ വസീറാബാദ് ഏരിയയിലാണ് 10 ലക്ഷം രൂപ മോചനദ്രവ്യത്തിനായി ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ സ്വന്തം സുഹൃത്തുക്കൾ കൊലപ്പെടുത്തിയത്. 15 വയസ്സുള്ള വൈഭവ് ഗാർഗിനെയാണ് സഹപാഠികള്‍ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയത്. പിന്നീട് ഫോണ്‍ വിളിച്ച് വീട്ടുകാരോട് മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു.

“ഞായറാഴ്‌ച വൈകുന്നേരം ഒരു കോൾ വന്നതിനെത്തുടർന്ന് എൻ്റെ മകൻ പുറത്തേക്ക് പോയി, 10 മിനിറ്റിനുള്ളിൽ തിരിച്ചെത്തുമെന്ന് അവൻ പറഞ്ഞു, പക്ഷേ അവനെക്കുറിച്ച് ഒരു സൂചനയും ഇല്ല… തട്ടിക്കൊണ്ടുപോയവർ 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ഞങ്ങൾക്ക് ഒരു കോൾ വിളിച്ചു, അല്ലെങ്കിൽ എൻ്റെ മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി…” വൈഭവിന്റെ അമ്മ പറയുന്നു.

പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികൾക്കൊപ്പമാണ് വൈഭവിനെ അവസാനമായി കണ്ടതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മാർച്ച് 23 ന് അവർ ഭൽസ്വ തടാകത്തിലേക്ക് കൊണ്ടുപോയി കത്തി ഉപയോഗിച്ച് കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.