
നവകേരള സദസ്സിന് ഒരു സ്കൂളില്‍ നിന്ന് 200 കുട്ടികളെയെങ്കിലും എത്തിക്കണം; കര്‍ശന നിര്‍ദ്ദേശവുമായി വിദ്യാഭ്യാസ വകുപ്പ്
മലപ്പുറം: നവകേരള സദസ്സില്‍ വിദ്യാര്‍ഥികളെ എത്തിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ കര്‍ശന നിര്‍ദേശം. ഒരു സ്കൂളില്‍ നിന്ന് കുറഞ്ഞത് 200 കുട്ടികളെ എത്തിക്കണം. മലപ്പുറം തിരൂരങ്ങാടി ഡി.ഇ.ഒ വിളിച്ചു ചേര്‍ത്ത പ്രധാനധ്യാപകരുടെ യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്. സ്കൂളുകള്‍ക്ക് അവധി നല്‍കാനും നിര്‍ദേശമുണ്ട്.
അതേസമയം നവകേരള സദസ്സിന്റെ നാലാം ദിനമായ ഇന്ന് കണ്ണൂര്‍ ജില്ലയിലെ മണ്ഡലങ്ങളില്‍ പര്യടനം തുടരും. രാവിലെ കൂത്തുപറമ്പ് മണ്ഡലത്തിലാണ് ഇന്നത്തെ ആദ്യ പരിപാടി. തുടര്‍ന്ന് മട്ടന്നൂര്‍, പേരാവൂര്‍ മണ്ഡലങ്ങളില്‍ കൂടി പര്യടനം നടത്തി കണ്ണൂര്‍ ജില്ലയില്‍ നിന്ന് വയനാട് ജില്ലയിലേക്ക് നവകേരള സദസ്സ് പ്രവേശിക്കും.

കോഴിക്കോട് ജില്ലയില്‍ നവകേരള സദസ്സ് നടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നവകേരള സദസ്സിന് വേദികളായി നിശ്ചയിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങാണ് അവധി പ്രഖ്യാപിച്ചത്. നവംബര്‍ 24 ന് പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, മേമുണ്ട എച്ച്.എസ്.എസ് എന്നീ സ്കൂളുകള്‍ക്കും 25ന് ബാലുശ്ശേരി ജി.എച്ച്.എസ്.എസ്, നന്മണ്ട എച്ച്.എസ്.എസ്, 26ന് കുന്ദമംഗലം എച്ച്.എസ്.എസ്, കെ.എം.ഒ ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്നിവക്കാണ് അവധി നല്‍കിയത്.
- നിയമസഭയിലെ ഊട്ടുപുരയ്ക്ക് 1.4 കോടിയുടെ ഇറ്റാലിയൻ മാർബിൾ, 21 ലക്ഷത്തിന്റെ കർട്ടൻ; ആഡംബര നവീകരണത്തിന് 7.4 കോടി
- ഭരണഭാഷയിൽ ഇനി ‘ചെയർമാൻ’ ഇല്ല; ലിംഗസമത്വത്തിലേക്ക് ചുവടുവെച്ച് സർക്കാർ, പുതിയ ഉത്തരവിറങ്ങി
- കുറഞ്ഞ ചെലവിൽ ഇനി യുകെയിലേക്ക് പറക്കാം; ഇൻഡിഗോയുടെ ആദ്യ ദീർഘദൂര സർവീസിന് തുടക്കം
- ഹയർ സെക്കൻഡറി അധ്യാപക നിയമനം: തസ്തികമാറ്റത്തിന് ഇപ്പോൾ അപേക്ഷിക്കാം; അവസാന തീയതി ജൂലൈ 13
- കൊല്ലം ജില്ലയിൽ നാളെ വിദ്യാഭ്യാസ ബന്ദ്; എസ്എഫ്ഐ-എഐഎസ്എഫ് പോര്; നേതാക്കളെ മർദിച്ചെന്ന് ആരോപണം