
മുംബൈ; ബാബാ സിദ്ദിഖ് വധക്കേസിലെ രണ്ടാമത്തെ പ്രതിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് അവകാശ വാദം. പ്രതി തന്നെയാണ് കോടതിയോട് ഇക്കാര്യം വ്യക്തമാക്കിയത്.തത്ഫലമായി, ഇയാളുടെ പോലീസ് കസ്റ്റഡി തല്‍ക്കാലം നിര്‍ത്തിവെയ്ക്കാന്‍ മുംബൈ കോടതി ഇന്ന് ഉത്തരവിട്ടു. ഉത്തര്‍പ്രദേശുകാരനായ പ്രതിക്ക് 19 വയസ്സുണ്ടെന്ന് ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ പറയുന്നു. എന്നാല്‍ അത് തെറ്റാണെന്നും തനിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നുമാണ് പ്രതിയുടെ വാദം.
അതിനാല്‍ തന്നെ പ്രതിയുടെ പ്രായം സ്ഥിരീകരിക്കാന്‍ ബോണ്‍ ഓസിഫിക്കേഷന്‍ ടെസ്റ്റ് നടത്താന്‍ കോടതി ഉത്തരവിട്ടു. കേസുകളില്‍ അപൂര്‍വ്വമായിട്ടാണ് ഇത്തരം ടെസ്റ്റ് നടത്തുന്നത്. മഹാരാഷ്ട്ര മുന്‍ മന്ത്രി ബാബ സിദ്ദിഖ് (66) ഇന്നലെ രാത്രി മുംബൈയിലെ ബാന്ദ്ര ഈസ്റ്റിലുള്ള മകന്‍ സീഷന്‍ സിദ്ദിഖിന്റെ ഓഫീസിന് പുറത്ത് വെടിയേറ്റ് കൊല്ലപ്പെട്ടത്. നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അജിത് പവാര്‍ വിഭാഗം നേതാവുമായിരുന്നു അദ്ദേഹം. ലോറന്‍സ് ബിഷ്ണോയിയുടെ സംഘം കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.