Crime

സ്വർണ്ണത്തട്ടിപ്പ് 10 ലക്ഷം; ഒളിവിലായിരുന്ന പ്രതി പിടിയിൽ

കൊച്ചിയിൽനിന്നും സ്വർണം വാങ്ങാനെത്തിയവരെ കബളിപ്പിച്ച് 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ. കാഞ്ഞിരപ്പള്ളി ചേനപ്പാടി പുതുപ്പറമ്പിൽ ഷെരീഫ് കാസിമിനെ (46) കട്ടപ്പന പോലീസാണ് അറസ്റ്റ് ചെയ്തത്.

സ്വർണം വിൽക്കാനുണ്ടെന്ന് വിശ്വസിപ്പിച്ച് കൊച്ചിയിൽനിന്നും ഇടപാടുകാരെ വിളിച്ചുവരുത്തിയ പ്രതി,കട്ടപ്പനയിലേക്ക് വിളിച്ചുവരുത്തിയ പ്രതി, 10 ലക്ഷം രൂപ തട്ടിയെടുത്ത ശേഷം കടന്നുകളയുകയായിരുന്നു.

മാസങ്ങൾക്ക് മുൻപ് നടന്ന സംഭവത്തിൽ, പോലീസ് അന്വേഷണം ആരംഭിച്ചതോടെ ഷെരീഫ് ഒളിവിൽ പോയിരുന്നു. രഹസ്യവിവരത്തെ തുടർന്ന്, കട്ടപ്പന സി.ഐ. ടി.സി. മുരുകനും എസ്.ഐ എബി ജോർജിന്റെയും നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കേസിൽ പ്രതിയെ റിമാൻഡ് ചെയ്ത് പീരുമേട് സബ് ജയിലിൽ അടച്ചിരിക്കുകയാണ്. ഇയാൾക്കെതിരേ കള്ളനോട്ട് കേസ് ഉൾപ്പെടെയുള്ള തട്ടിപ്പു കേസുകൾ വിവിധ സ്റ്റേഷനുകളിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *