Legal News

കേരളാ ക്രിമിനൽ ജുഡീഷ്യൽ സ്റ്റാഫ് അസോസിയേഷൻ 22-ാം സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത്

  • സുരേഷ് വണ്ടന്നൂർ

തിരുവനന്തപുരം: കേരളത്തിലെ മജിസ്ട്രേറ്റ് കോടതി ജീവനക്കാരുടെ ഏക സംഘടനയായ കേരളാ ക്രിമിനൽ ജുഡീഷ്യൽ സ്റ്റാഫ് അസോസിയേഷൻ (KCJSA) 22-ാം സംസ്ഥാന സമ്മേളനം 2025 ജൂലൈ 11, 12 തീയതികളിൽ തിരുവനന്തപുരത്ത് ടാഗോർ സെന്റിനറി ഹാളിൽ നടക്കും.

ജനാധിപത്യത്തിൽ ജുഡീഷ്യറിയുടെ പ്രാധാന്യം ഊട്ടിയുറപ്പിക്കുന്നതിനും സാധാരണക്കാർക്ക് സമയബന്ധിതമായി നീതി ലഭ്യമാക്കുന്നതിനുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമ്മേളനം.

ജഗന്നാഥ ഷെട്ടി കമ്മിഷനും പതിനൊന്നാം ശമ്പള കമ്മിഷനും നിർദ്ദേശിച്ച സിവിൽ, ക്രിമിനൽ വിഭാഗം ജീവനക്കാരുടെ സംയോജനം കേരളത്തിൽ മാത്രം ഇതുവരെ നടപ്പിലാക്കാത്ത സാഹചര്യം സമ്മേളനം ചർച്ച ചെയ്യും. ജനസംഖ്യാനുപാതികമായി മജിസ്ട്രേറ്റ് കോടതികൾ ആരംഭിക്കുക, കോടതി ഭാഷ മലയാളമാക്കുക, മജിസ്ട്രേറ്റ് കോടതികളിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ മറ്റു വകുപ്പുകളിലെ അധിക ജീവനക്കാരെ പുനർവിന്യസിക്കുക, ജീവനക്കാർക്ക് മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ ഉറപ്പാക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങളും സമ്മേളനം ഉന്നയിക്കുന്നുണ്ട്.

ജൂലൈ 11-ന് രാവിലെ 10 മണിക്ക് പ്രതിനിധി സമ്മേളനവും 12 മണിക്ക് പൊതുസമ്മേളനവും നടക്കും. ജൂലൈ 12-ന് രാവിലെ 10 മണിക്ക് ഉദ്ഘാടന സമ്മേളനം ഹൈക്കോടതി ജഡ്ജിമാരായ ബഹു. ജസ്റ്റിസ് രാജാ വിജയരാഘവൻ, ബഹു. ജസ്റ്റിസ് എൻ. നഗരേഷ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ – തൊഴിൽ വകുപ്പ് മന്ത്രി ശ്രീ. വി. ശിവൻകുട്ടി, ഭക്ഷ്യ – സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ. ജി. ആർ. അനിൽ, എം.എൽ.എ.മാരായ വി. കെ. പ്രശാന്ത്, എം. വിൻസെൻ്റ് എന്നിവർ ഉൾപ്പെടെ നിരവധി പ്രമുഖർ സമ്മേളനത്തിൽ പങ്കെടുക്കും.

ജുഡീഷ്യറിയുടെ ഉന്നമനത്തിനും സാധാരണക്കാർക്ക് വേഗത്തിൽ നീതി ലഭ്യമാക്കുന്നതിനുമുള്ള KCJSA-യുടെ പ്രവർത്തനങ്ങൾക്ക് മുഴുവൻ ജനാധിപത്യ വിശ്വാസികളുടെയും പിന്തുണയും സഹകരണവും പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. സ്വാഗത സംഘം ചെയർമാൻ അഡ്വ. കെ. പി. ജയചന്ദ്രൻ, ജനറൽ 1ന്നിവർ നേതൃത്വം നൽകുന്നു