
National
രാഹുല്‍ഗാന്ധി മാപ്പ് പറയേണ്ടതില്ല, പൊതു താല്‍പ്പര്യ ഹര്‍ജി നല്‍കിയവര്‍ക്ക് പിഴയൊടുക്കി കോടതി
ബെംഗളൂരു: പ്രജ്വല്‍ രേവണ്ണയുടെ കേസില്‍ സ്ത്രീകള്‍ക്കെതിരെയുള്ള പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി. ഹര്‍ജിയിലുള്ള ആരോപണം തെറ്റാണെന്നും ജുഡീഷ്യറിയുടെ സമയം പാഴാക്കുന്ന നടപടിയാണെന്നും ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് എന്‍ വി അഞ്ജാരിയയും ജസ്റ്റിസ് കെ അരവിന്ദും അടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
ഹര്‍ജി സമര്‍പ്പിച്ച ഓള്‍ ഇന്ത്യ ദളിത് ആക്ഷന്‍ കമ്മിറ്റിക്ക കോടതി് 25,000 രൂപ പിഴയും വിധിച്ചു. ആരോപണങ്ങളോട് പ്രതികരിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് നല്‍കണമെന്നും ഹര്‍ജിക്കാരന്‍ കോടതിയോട് അപേക്ഷിച്ചിരുന്നു. രാഹുല്‍ ഗാന്ധി മുന്‍പെയും പല പരാമര്‍ശങ്ങള്‍ നടത്തുകയും അതില്‍ ചിലത് കോടതി നടപടി നേരിടുന്നതുമാണെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചിരുന്നു.