കോളിങ് ബല്ലടിച്ചെത്തുന്ന സ്ത്രീകൾ; കണ്ണടച്ച് വിശ്വസിക്കരുതിവരെ ; വീടുകളില്‍ ആക്രി പെറുക്കാന്‍ വരുന്നവരെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പ് നൽകി കേരള പൊലീസ്

വീടുകളില്‍ ആക്രി പെറുക്കാന്‍ വരുന്നവരെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പ് നൽകി കേരള പൊലീസ്. ആക്രി പെറുക്കാന്‍ എന്ന വ്യാജേന എത്തി വീട്ടില്‍ കയറി മോഷണം നടത്തുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തതോടെയാണ് പൊലീസിന്റെ മുന്നറിയിപ്പ്.

രണ്ടോ മൂന്നോ സ്ത്രീകള്‍ ഒരു കുപ്പിയോ ഇരുമ്പിന്റെ കഷണമോ ആയി വീട്ടിലേക്ക് എത്തുന്നു. ഇത് വീടിന് സമീപം വെച്ചിട്ട് കൂടെയുള്ള ഒരു സ്ത്രീ കോളിങ് ബെല്‍ അമര്‍ത്തുകയും മറ്റ് രണ്ട് സ്ത്രീകള്‍ വീടിന്റെ രണ്ട് വശങ്ങളിലായി മാറി നില്‍ക്കുകയും ചെയ്യുന്നു.

വീട്ടിലുള്ള പഴയ സാധനങ്ങള്‍ക്ക് നല്ല വിലതരാമെന്ന് അവകാശപ്പെട്ട് വീട്ടുടമയേയും കൊണ്ട് വീടിന്റെ പുറക് വശത്തേക്ക് കൂട്ടത്തിലെ ഒരു സ്ത്രീ മാറുമ്പോള്‍ കൂടെയുള്ള മറ്റ് രണ്ട് സ്ത്രീകള്‍ വീടിനകത്ത് പ്രവേശിച്ച് മോഷണം നടത്തുന്നു. അങ്ങനെ നിരവധി സംഭവങ്ങൾ ഉണ്ടെന്ന വിവരം കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് അറിയിപ്പ് നൽകിയത്.


ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വീടുകളിൽ പാഴ് വസ്തുക്കൾ പെറുക്കാൻ വരുന്നവരെ സൂക്ഷിക്കുക. പഴയ സാധനങ്ങൾ എടുക്കാൻ എന്ന വ്യാജേന വീടുകളിൽ കയറി മോഷണം നടത്തുന്ന സംഭവങ്ങൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രണ്ടോ മൂന്നോ സ്ത്രീകൾ ഒരു കുപ്പിയോ ഇരുമ്പിന്റെ കഷണമോ ആയി വീട്ടിലേയ്ക്ക് എത്തുന്നു. ശേഷം ഈ കുപ്പി അല്ലെങ്കിൽ ഇരുമ്പിൻ്റെ കഷണംവീടിനു സമീപം അല്ലെങ്കിൽ കോമ്പൗണ്ടിനുള്ളിൽ വെയ്ക്കുന്നു. തുടർന്ന്, കൂടെയുള്ള ഒരു സ്ത്രീ കോളിംഗ് ബെൽ അമർത്തുകയുംമറ്റു രണ്ടു സ്ത്രീകൾ വീടിൻ്റെ രണ്ടു വശങ്ങളിലായി മാറിനിൽക്കുകയും ചെയ്യുന്നു.

വാതിൽ തുറക്കുന്ന ആളിനോട് താൻആക്രി പെറുക്കാൻ വന്നതാണെന്ന് പറയുകയുംവീട്ടിലുള്ള പഴയ സാധനങ്ങൾക്ക് നല്ല വില തരാമെന്ന് അവകാശപ്പെടുകയും ചെയ്യുന്നു.ഇതിൽ വീഴുന്ന വീട്ടുടമ മുന്നിൽ നിൽക്കുന്ന സ്ത്രീയുമായി വീടിൻ്റെ പിൻവശത്തേയ്ക്ക് അല്ലെങ്കിൽ പഴയ വസ്തുക്കൾ വെച്ചിരിക്കുന്ന സ്ഥലത്തേയ്ക്ക് പോകുന്നു. അവർഈ സമയം വളരെ നല്ല രീതിയിൽ വീട്ടുടമയോട് ഇടപഴകാൻ തുടങ്ങും.

ബാക്കി രണ്ടു സ്ത്രീകൾ ഈ അവസരം മുതലെടുത്ത്മുൻവശത്തുകൂടിയോ പിൻവശത്തുകൂടിയോ വീടിനകത്തു കടന്ന് വില പിടിപ്പുള്ള വസ്തുക്കൾ കൈക്കലാക്കുന്നു.കാളിങ് ബെൽ അടിച്ചശേഷം വീടുകളിൽ ആരുമില്ല എന്ന് മനസിലായാൽ പുറത്തു കാണുന്ന അല്ലെങ്കിൽകിട്ടുന്ന സാധനങ്ങൾ എടുത്തുകൊണ്ടുപോകാറാണ് പതിവ്. ഇത്തരമൊരു സംഭവം കഴിഞ്ഞ ദിവസം തൃശൂർ സിറ്റിയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 20 പവൻ സ്വർണമാണ് അവിടെ നഷ്ടമായത്. അപരിചിതർ വീട്ടിലേയ്ക്ക് കടന്നുവരുമ്പോൾ അങ്ങേയറ്റം ശ്രദ്ധ പുലർത്തുക. അവശ്യ സന്ദർഭങ്ങളിൽ 112 എന്ന നമ്പറിൽ പോലീസിനെ വിളിക്കുക.സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട…

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments