KeralaPolitics

മന്ത്രി റോഷി അഗസ്റ്റിൻ്റെ ഔദ്യോഗിക വസതിയിൽ പൈപ്പ് മാറ്റാൻ മാത്രം ചെലവ് 3.29 ലക്ഷം

തിരുവന്തപുരം : മന്ത്രി റോഷി അഗസ്റ്റിൻ്റെ ഔദ്യോഗിക വസതിയിൽ പൈപ്പ് മാറ്റുന്നു. 3.29 ലക്ഷമാണ് പൈപ്പ് മാറ്റുന്നതിൻ്റെ ചെലവ്. ആദ്യ ടെണ്ടറിൽ ആരും പങ്കെടുക്കാതിരുന്നതോടെ പൊതുമരാമത്ത് വകുപ്പ് 2023 നവംബറിൽ റീ ടെണ്ടർ ചെയ്യുകയായിരുന്നു. പഴയ പൈപ്പ് മാറ്റി പുതിയ എ എസ് ടി എം പൈപ്പ് ഘടിപ്പിക്കാനാണ് റോഷി അഗസ്റ്റിൻ്റെ നിർദ്ദേശം. ക്ലിഫ് ഹൗസ് കോമ്പൗണ്ടിലുള്ള പ്രശാന്ത് ബംഗ്ലാവാണ് റോഷി അഗസ്റ്റിൻ്റെ ഔദ്യോഗിക വസതി .

അതേ സമയം ഇതിന് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് വേണ്ടി ഖജനാവില്‍ നിന്ന് കോടികള്‍ ചെലാക്കിയത് നാം കണ്ടതാണ്. 2021ല്‍ മാത്രം ക്ലിഫ് ഹൗസില്‍ വിവിധ നിര്‍മാണ പ്രവൃത്തികള്‍ ടെണ്ടര്‍ മുഖേന നടത്തിയത് മാത്രം 2.19 കോടി രൂപക്കാണ്. 2021 ല്‍ ക്ലിഫ് ഹൗസില്‍ ടെണ്ടര്‍ മുഖേന നടത്തിയ പ്രവൃത്തികളുടെ വിശദാംശങ്ങള്‍ മലയാളം മീഡിയക്ക് പുറത്ത് വിട്ടിരുന്നു.

ടോയ് ലെറ്റിന് 3.79 ലക്ഷം, സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 39.54 ലക്ഷം, ടാറിംഗ് 1.55 ലക്ഷം, സിസിടിവി 15.89 ലക്ഷം, മണ്‍സൂണിന് മുന്‍പു നടത്തിയ പ്രവൃത്തിക്ക് 1.69 ലക്ഷം, ഡീസല്‍ ജനറേറ്റര്‍ 6 ലക്ഷം, 72.46 ലക്ഷത്തിന് ബാരക്ക്, മരത്തിന്റെ ചില്ല മുറിച്ചത് 1.77 ലക്ഷം, ഗാര്‍ഡ് റൂമില്‍ കബോര്‍ഡിന് 1.39 ലക്ഷം, ഇന്റീരിയര്‍ വര്‍ക്ക് 3.50 ലക്ഷം, നടപ്പാത 13.62 ലക്ഷം, കാലി തൊഴുത്ത് 42.50 ലക്ഷം, കര്‍ട്ടന്‍ 7 ലക്ഷം, പെയിന്റിംഗ് 10.70 ലക്ഷം എന്നിങ്ങനെയാണ് ക്ലിഫ് ഹൗസില്‍ 2021 ല്‍ പൊതുമരാമത്ത് വകുപ്പ് മുഖേന നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍.

2021 ല്‍ മാത്രം ടെണ്ടറില്ലാതെ നടത്തിയ നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് മാത്രമാണ് 2.19 കോടി രൂപ ചെലവാക്കിയിരിക്കുന്നത്. ടെണ്ടറില്ലാതെയുള്ള പ്രവൃത്തികളുടെ കണക്ക് കൂടിയെടുത്താല്‍ തുക ഇനിയും ഉയരും. 2022 ലും 2023 ലും നടത്തിയ നിര്‍മാണ പ്രവൃത്തികളുടെ കണക്കുകള്‍ വരുംദിവസങ്ങളില്‍ malayalammedia.live പുറത്തുവിടുന്നതായിരിക്കും.55 ലൈഫ് മിഷൻ വീട് നിർമ്മിക്കാനുള്ള തുകക്കാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസിൽ 2021 ൽ നിർമാണ പ്രവർത്തങ്ങൾ നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *