കേരളത്തിന് കേന്ദ്രത്തിന്റെ സഹായം ;കേരളത്തിൽ ഭാരത് അരി ഇറക്കി കേന്ദ്രം

തൃശൂർ : കുറഞ്ഞ നിരക്കില്‍ ഭാരത് അരി ജനങ്ങൾക്ക് ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തിൽ വാഹനങ്ങൾ ഇറക്കി. കേന്ദ്ര ഭക്ഷ്യ വകുപ്പിന് കീഴിലുള്ള നാഷനൽ കോ ഓപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷന്റെ പേരിലാണ് വിതരണം. ഒറ്റ ദിവസം രണ്ടു മണിക്കൂർ കൊണ്ട് 150 ചാക്ക് അരി തൃശൂരിൽ വിറ്റു.

എഫ്.സി. ഐ ഗോഡൗണുകളിൽ നിന്ന് അരിയും പരിപ്പും പ്രത്യേകം പായ്‌ക്ക് ചെയ്ത് വിതരണം ചെയ്യുന്നത് മില്ലേഴ്സ് അസോസിയേഷൻ മുഖേനയാണ്. കിലോയ്‌ക്ക് 25 രൂപയ്‌ക്ക് നേരത്തെ സവാള വിറ്റിരുന്നു . ഓൺലൈൻ മുഖേന ഇതു വാങ്ങാൻ ഉടൻ സൗകര്യം നിലവിൽ വരും പൊന്നി അരി കിലോയ്‌ക്ക് 29 രൂപയാണ് നിരക്ക്.

അരിക്ക് പുറമെ കടലപ്പരിപ്പും പൊതു വിപണിയേക്കാൾ വിലക്കുറവില്‍ ലഭിക്കും. കടലപരിപ്പിന് കിലോയ്‌ക്ക് 60 രൂപയാണ് വില. . ജില്ലയില്‍ സഞ്ചരിക്കുന്ന വാഹനങ്ങളില്‍ കൂടുതല്‍ ഇടങ്ങളില്‍ അരി എത്തിക്കുന്നുണ്ട്. അടുത്തയാഴ്ചയോടെ സംസ്ഥാനത്ത് മുഴുവനും ഭാരത് അരി എത്തിക്കാനാണ് ശ്രമമെന്ന് എന്‍സിസിഎഫ് വൃത്തങ്ങള്‍ പറഞ്ഞു. ഓരോ കവലകളിലും വണ്ടി വരും. ഒരാഴ്ചയ്‌ക്കകം എല്ലാ ജില്ലകളിലും വണ്ടികൾ എത്തും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments