തിരുവനന്തപുരം : 2024ലെ കേരളീയം പരിപാടിക്കായി ബഡ്‌ജറ്റിൽ പത്ത് കോടി രൂപ നീക്കി വച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. കേരളത്തിന്റെ നേട്ടങ്ങളെക്കുറിച്ച് മറ്റും പഠനങ്ങളും ഫീച്ചറുകളും തയ്യാറാക്കുന്നവർക്ക് പ്രോത്സാഹന സമ്മാനമായി പത്ത് ലക്ഷം രൂപയും നീക്കിവച്ചതായി ധനമന്ത്രി ബഡ്‌ജറ്റ് പ്രസംഗത്തിൽ അറിയിച്ചു.
‘കേരളപ്പിറവിയോടനുബന്ധിച്ച് എല്ലാ വർഷവും സംഘടിപ്പിക്കാൻ നിശ്ചയിച്ച കേരളീയം ഒരു മറുമരുന്നാണ്. നാടിന്റെ നന്മകളെ ആഘോഷിക്കുകയാണ് കേരളീയം ചെയ്യുന്നത്. കേരളത്തിന്റെ നേട്ടങ്ങൾ സത്യസന്ധമായി അവതരിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒപ്പം പോരായ്‌മകൾ പരിഹരിച്ച് മുന്നോട്ട് പോകാനുള്ള വഴികളെക്കുറിച്ചും കേരളീയം ചർച്ച ചെയ്യും. ഡൽഹി അന്താരാഷ്ട്ര വ്യാപാരമേളയുടെ മാതൃകയിൽ വ്യവസായ വാണിജ്യ പ്രദർശനങ്ങൾ കേരളീയത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.
അടുത്ത വർഷത്തെ കേരളീയം പരിപാടിക്കായി പത്ത് കോടി രൂപ നീക്കിവയ്‌ക്കുന്നു. കേരളത്തിന്റെ നേട്ടങ്ങളെയും നന്മകളെയുംകുറിച്ച് പഠനങ്ങളും ഫീച്ചറുകളും വീഡിയോകളും ചെയ്യുന്നവർക്ക് പ്രോത്സാഹന സമ്മാനം നൽകുന്നതിനായി പത്ത് ലക്ഷം രൂപ നീക്കിവയ്‌ക്കുന്നു’- ധനമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ പ്രതിസന്ധികളും വെല്ലുവിളികളും ഒഴിഞ്ഞുപോയ ശേഷം വികസന സാദ്ധ്യത ഉപയോഗപ്പെടുത്താമെന്ന് വയ്‌ക്കാനാകില്ല. അതുകൊണ്ട് തന്നെ സ്വകാര്യമേഖലയുടെ സഹായത്തോടെ വിവിധ വികസന മാതൃക സൃഷ്‌ടിക്കേണ്ടതുണ്ടെന്നും കെ എൻ ബാലഗോപാൽ കൂട്ടിച്ചേർത്തു. കേരളം സാമ്പത്തിക പ്രതിസന്ധിയിലിരിക്കുമ്പോഴാണ് ഇതൊന്നും വക വയ്ക്കാതെ ഈ തീരുമാനത്തിലെത്തിയത് എന്നുള്ളതാണ്.
അതേ സമയം ഇത്തവണ സാമൂഹ്യ ക്ഷേമ പെൻഷനടക്കം മുടങ്ങിയിട്ട് പോലും അതൊന്നും പരിഹരിക്കാതെ കേരളീയം പരിപാടിക്ക് കോടികൾ അനുവദിച്ച സർക്കാർക്കാർ നടപടിക്കെതിരെ കടുത്ത പ്രതിഷേംധം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇപ്പോൾ വീണ്ടും അടുത്തതവണത്തെ പരിപാടിയ്ക്ക് വേണ്ടി കോടികൾ മാറ്റി വച്ചിരിക്കുന്നായി സർക്കാർ അറിയിച്ചിരിക്കുന്നത്.