ഡൽഹി: മാലിദ്വീപിലേക്കുള്ള ഇന്ത്യൻ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വൻ ഇടിവ് . മാലിദ്വീപിന്റെ ടൂറിസം മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ ഡാറ്റയനുസരിച്ചുള്ള റിപ്പോർട്ട് വന്നതോടെ ഇന്ത്യയെ ചൊടിപ്പിച്ചത് വലിയ വെല്ലുവിളിയായ് എന്ന് മനസ്സിലാക്കിയിരിക്കുകയാണ് മലദ്വീപ്. സഞ്ചാരികളുടെ എണ്ണത്തിൽ ഇന്ത്യക്കാരുടെ എണ്ണം വലിയ തോതിലാണ് ഉണ്ടായിരിക്കുന്നത്.
ജനുവരി 28 വരെയുള്ള കണക്കുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം ഇന്ത്യ ഒന്നാം സ്ഥാനത്താണ് നിന്നിരുന്നത്. എന്നാൽ, പുതിയ കണക്കനുസരിച്ച് അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. ഇന്ത്യക്കെതിരായ പരാമർശത്തോടെ ഇരു രാജ്യങ്ങളുടെയും നയതന്ത്ര ബന്ധങ്ങളിൽ വന്ന വിള്ളൽ ഈ കണക്കുകളിൽ വ്യക്തമാണ്.
ഇന്ത്യക്കാരുടെ എണ്ണം കുറഞ്ഞതോടെ ദ്വീപിലെ വിനോദസഞ്ചാരമേഖലയിൽ വൻ ഇടിവാണ് വന്നിരിക്കുന്നത്. ഇരു രാജ്യങ്ങളുടെയും നയതന്ത്ര ബന്ധങ്ങളിൽ വന്ന വിള്ളൽ ഈ കണക്കുകളിൽ വ്യക്തമായി പ്രതിഫലിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഔദ്യോഗികമായി മാപ്പ് പറയണമെന്ന് മാലിദ്വീപ് പ്രസിഡന്റിനോട് ദ്വീപിലെ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
ഒരു രാജ്യത്തേക്കുറിച്ചും, പ്രത്യേകിച്ച് അയൽരാജ്യത്തെ കുറിച്ച്, പരസ്പര ബന്ധത്തെ ബാധിക്കുന്ന തരത്തിൽ നമ്മൾ സംസാരിക്കാൻ പാടില്ല. നമ്മുടെ രാജ്യത്തോട് നമുക്കൊരു ബാധ്യതയുണ്ട്, അത് പരിഗണിക്കപ്പെടണം. പ്രസിഡന്റ് മുയിസു ചൈന സന്ദർശനത്തിന് ശേഷം നടത്തിയ പരാമർശങ്ങൾക്ക് ഇന്ത്യൻ സർക്കാരിനോടും പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ഔദ്യോഗികമായി മാപ്പ് പറയണമെന്നും ജുമൂരി പാർട്ടി നേതാവ് ഖാസിം ഇബ്രാഹിം ആവശ്യപ്പെട്ടു.
ഈ മാസം ആദ്യം പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തെ അധിക്ഷേപിച്ചുകൊണ്ട് മാലിദ്വീപ് മന്ത്രിമാർ നടത്തിയ പരാമർശങ്ങൾക്ക് പിന്നാലെയാണ് ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള പ്രശ്‌നങ്ങൾക്ക് തുടക്കം. ദ്വീപിലെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നീക്കമായിരുന്നു പ്രധാനമന്ത്രി മോദിയുടെ സന്ദർശനം. എന്നാൽ, ഇന്ത്യയെയും പ്രധാനമന്ത്രിയെയും അധിക്ഷേപിച്ചുകൊണ്ട് മന്ത്രിമാർ എത്തിയതോടെ ‘ബോയ്‌കോട്ട് മാലിദ്വീപ്’ ക്യാമ്പയിനടക്കം ശക്തമാകുകയായിരുന്നു.