സി പി എം എം എൽ എ സലാമിനെ വിരട്ടി മുഖ്യമന്ത്രി; നിയമസഭ ചോദ്യം പിൻവലിച്ച് എച്ച് സലാം! ക്രമക്കേട് നടന്ന സഹകരണ സ്ഥാപനങ്ങൾ , ഭരണസമിതിക്ക് നേതൃത്വം നൽകുന്ന രാഷ്ട്രിയ പാർട്ടി ഏത്? സി പി എമ്മിനെ കുടുക്കിയ സലാമിൻ്റെ വിവാദ ചോദ്യത്തിൽ സി പി എമ്മിന് അതൃപ്തി
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഭീഷണിയിൽ ഭയന്ന് അമ്പലപ്പുഴ എം.എൽ.എ എച്ച് സലാം ചോദ്യം പിൻവലിച്ച് തടിയൂരി . സഹകരണ സംഘങ്ങളുടെ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയ സഹകരണ സംഘങ്ങളും സ്ഥാപനങ്ങളും ഏതൊക്കെയാണ്, ഭരണ സമിതിക്ക് നേതൃത്വം നൽകുന്നത് ഏത് രാഷ്ട്രീയ പാർട്ടിയാണ്, ജില്ല തിരിച്ചുള്ള പട്ടികയും രാഷ്ട്രീയ പാർട്ടിയും, ക്രമക്കേടുകൾ വിശദമാക്കാമോ എന്നിങ്ങനെയായിരുന്നു സി പി എം എം എൽ എ ആയ എച്ച് സലാമിൻ്റെ നിയമസഭ ചോദ്യം .
10 ദിവസം മുൻപ് എം എൽ എ കൊടുത്ത ചോദ്യം നിയമസഭ വെബ്സൈറ്റിൽ പ്രസിദ്ധികരിക്കുകയും ചെയ്തു. മറുപടി തയ്യാറാക്കി സഹകരണ വകുപ്പിൽ നിന്ന് മന്ത്രി വാസവന് ഫയൽ ലഭ്യമാക്കിയപ്പോഴാണ് ചോദ്യത്തിൻ്റെ അപകടം വാസവന് മനസിലായത്. കരവന്നൂർ, കണ്ടല ഉൾപ്പെടെ സി പി എം നേതൃത്വത്തിലുള്ള ഭരണസമിതികളാണ് ഏറ്റവും കൂടുതൽ ക്രമക്കേട് നടത്തിയതെന്ന ലിസ്റ്റ് പുറത്തു വന്നാലുള്ള ഭവിക്ഷ്യത്ത് മനസിലാക്കിയ വാസവൻ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
സലാമിനെ ശാസിച്ച മുഖ്യമന്ത്രി ചോദ്യം അടിയന്തിരമായി പിൻവലിക്കാൻ നിർദ്ദേശിച്ചു. തുടർന്ന ചോദ്യം പിൻവലിക്കണമെന്ന സലാമിൻ്റെ ഓൺലൈൻ അപേക്ഷ നിയമസഭ സെക്രട്ടറിക്ക് ലഭിച്ചു. തുടർന്ന് വെബ്സൈറ്റിൽ നിന്ന് ചോദ്യം നീക്കിയെങ്കിലും അച്ചടിച്ച് വന്ന ചോദ്യങ്ങളുടെ ബുക്ക് ലൈറ്റിൽ സലാമിൻ്റെ വിവാദ ചോദ്യം ഇടം നേടി.