തിരുവനന്തപുരം : നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ വീട്ടിലെത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ . വിവാഹിതരായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയ്ക്കും ഭർത്താവ് ശ്രേയസിനും ആശംസകൾ അറിയിക്കാനാണ് ഗവർണർ കുടുംബസമേതം എത്തിയത് . സോഷ്യൽ മീഡിയയിലൂടെ സുരേഷ് ഗോപി തന്നെയാണ് ആരിഫ് മുഹമ്മദ് ഖാൻ വീട് സന്ദർശിച്ച വിവരം പങ്കുവച്ചത് .
‘ബഹുമാനപ്പെട്ട കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നവദമ്പതികളെ അനുഗ്രഹിക്കാനായി ‘ലക്ഷ്മി’ സന്ദർശിച്ചപ്പോൾ. ഉച്ചഭക്ഷണത്തിന് ഞങ്ങളോടൊപ്പം ചേർന്നു.”-സുരേഷ് ഗോപി കുറിച്ചു. വിഭവ സമൃദ്ധമായ നാടൻ കേരള സദ്യയാണ് സുരേഷ് ഗോപിയും രാധികയും ഗവർണർക്കായി ഒരുക്കിയത്. ആരിഫ് മുഹമ്മദ് ഖാന് സദ്യവിളമ്പുന്ന ചിത്രങ്ങളടക്കം അടങ്ങുന്നതായിരുന്നു സുരേഷ് ഗോപി പങ്കുവെച്ച ചിത്രങ്ങൾ.
കുടുംബാംഗങ്ങൾക്കൊപ്പം ഏറെ നേരം ചെലവഴിച്ച ഗവർണർ നവദമ്പതികളെ അനുഗ്രഹിച്ചു. ഗവർണറുടെ സന്ദർശനത്തിൻറെ ചിത്രങ്ങളും സുരേഷ് ഗോപി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. ഗോകുൽ സുരേഷ്, മാധവ് സുരേഷ് എന്നിവരോടും തന്റെ സ്‌നേഹാന്വേഷണം ഗവർഗണർ നേർന്നു.