യുവാക്കളുടെ വിദേശ കുടിയേറ്റം: റിക്രൂട്ടിങ് ഏജന്‍സികളെ നിയന്ത്രിക്കുമെന്ന് മന്ത്രി ബിന്ദു

മന്ത്രി ആർ. ബിന്ദു

കൊച്ചി: വിദേശത്തേക്ക് യുവാക്കള്‍ പോകുന്നത് കേരളത്തിലെ മാത്രം പ്രശ്‌നമല്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു. പഠനത്തിനും തൊഴിലിനും സ്ഥിരതാമസത്തിനുമായി യുവാക്കള്‍ രാജ്യം വിടുന്നത് ദേശിയ വിഷയമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വിദേശത്തേക്ക് വിദ്യാര്‍ത്ഥികളെ അയക്കുന്ന റിക്രൂട്ടിങ് ഏജന്‍സികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ നിയമനിര്‍മ്മാണം നടത്തുമെന്നും മന്ത്രി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു മന്ത്രിയുടെ പ്രതികരണം.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലവാരം ഉയര്‍ത്താന്‍ സ്വകാര്യ സര്‍വ്വകലാശാലകള്‍ അനുവദിക്കുന്ന കാര്യം പരിഗണിച്ചുവരികയാണ്. കോളേജുകളില്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നതിന് കാരണം കോവിഡ് സമയത്ത് കൂടുതലായി 42,000 സീറ്റുകള്‍ അനുവദിച്ചതിനാലാണെന്നും ആര്‍. ബിന്ദു പറഞ്ഞു.

വിദേശത്തേക്ക് വിദ്യാര്‍ത്ഥികളെ അയക്കുന്ന റിക്രൂട്ടിംഗ് ഏജന്‍സികളെ നിയന്ത്രിക്കാനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇത്തരം ഏജന്‍സികളുടെ പ്രവര്‍ത്തനം ചിട്ടപ്പെടുത്താന്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലവാരം ഉയര്‍ത്തുന്നതിന് സ്വകാര്യ സര്‍വ്വകലാശാലകള്‍ അനുവദിക്കുന്ന കാര്യം സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലാണ്. വിദ്യാര്‍ത്ഥി കുടിയേറ്റം കേരളത്തിന്റെ മാത്രം പ്രശ്‌നമല്ല. കൊവിഡ് പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര ചെയ്യാന്‍ കഴിയാത്തതിനാല്‍ 42,000 സീറ്റുകള്‍ അധികമായി സംസ്ഥാനത്തെ കോളേജുകളില്‍ അനുവദിച്ചിരുന്നുവെന്നും ഈ സീറ്റുകളടക്കമാണ് കോളേജുകളില്‍ ഒഴിഞ്ഞ് കിടക്കുന്നതെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments