പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരവധി തവണ ബലാത്സം​ഗം ചെയ്ത് ​ഗർഭിണിയാക്കിയ പ്രതിക്ക് 128 വർഷം കഠിന തടവ്

കോഴിക്കോട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ നിരവധിതവണ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ പ്രതിക്ക് 128 വർഷം കഠിന തടവും 6,60,000 രൂപ പിഴയും ശിക്ഷ വിധിച്ച് പോക്സോ കോടതി. കോഴിക്കോട് കല്ലായി അറക്കത്തോടുക്ക റാസി മൻസിലിൽ ഇല്യാസ് അഹമ്മദ് (35)നെയാണ് കോഴിക്കോട് അതിവേഗ പോക്സോ കോടതി ജഡ്ജ് രാജീവ് ജയരാജ് ശിക്ഷിച്ചത്.

പിഴ സംഖ്യയിൽ നിന്ന് അഞ്ച് ലക്ഷം രൂപ പെൺകുട്ടിക്ക് നൽകാനും കോടതി ഉത്തരവിട്ടു. പിഴ അടച്ചിട്ടില്ലെങ്കിൽ ആറ് കൊല്ലവും ഏഴ് മാസവും കൂടി തടവ് അനുഭവിക്കേണ്ടി വരും. ശിക്ഷ ഒരുമിച്ച് 20 വർഷം അനുഭവിച്ചാൽ മതി.

2020 ജൂൺ മുതൽ 2021 ജൂൺ വരെയുള്ള കാലഘട്ടത്തിലായിരുന്നു പീഡനം. മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ ബെന്നി ലാലുവാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രോസിക്യൂഷനു വേണ്ടി അഡ്വ. ആർ.എൻ രഞ്ജിത്ത് ഹാജരായി.

പൊലീസ് ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെയുള്ള ഓരോ കുറ്റകൃത്യവും തെളിയിക്കാനായി. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കോടതി പരമാവധി വർഷം തടവ് ശിക്ഷ വിധിച്ചത്. പിഴത്തുകയായ 6.60 ലക്ഷം രൂപയിൽ നിന്ന് അഞ്ച് ലക്ഷം രൂപ പെൺകുട്ടിക്ക് നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കിൽ ആറുകൊല്ലവും ഏഴുമാസവും കൂടി തടവ് അനുഭവിക്കേണ്ടിവരും. ശിക്ഷ ഒരുമിച്ച് 20 വർഷം അനുഭവിച്ചാൽ മതി.

മെഡിക്കൽ കോളജ് പൊലീസ് ഇൻസ്പെക്‌ടർ ബെന്നി ലാലുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. മെഡിക്കൽ കോളജ് സബ് ഇൻസ്പെക്‌ടർമാരായ വി പി ദീപ്‌തി, ഉണ്ണി നാരായണൻ, മനോജ് കുമാർ, ശ്യാം എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി. പ്രോസിക്യൂഷന് വേണ്ടി അഡ്വ ആർ എൻ രഞ്ജിത്ത് ഹാജരായി. സിവിൽ പൊലീസ് ഓഫീസർമാരായ വി.സി സിന്ധു, എം സി ബിജു എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments