പത്തനംതിട്ട: ഒമ്പതാം ക്ലാസുകാരി സഹപാഠിയില്‍ നിന്ന് ഗര്‍ഭിണിയായെന്ന് പരാതി. സംഭവത്തില്‍ 14 കാരനെതിരെ പോലീസ് കേസെടുത്തു. സഹപാഠിയെ പോലീസ് കസ്റ്റഡിയെടുത്തിട്ടുണ്ട്. പെണ്‍കുട്ടി നിരവധി തവണ പീഡിപ്പിക്കപ്പെട്ടെന്ന് കണ്ടെത്തി.
സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നുള്ള വിവരത്തെത്തുടര്‍ന്നാണ് പതിനാലുകാരനെ സുരക്ഷാ കസ്റ്റഡിയിലെടുത്തത്. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. പെൺകുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയോ മറ്റ് നടപടികൾ സ്വീകരിക്കുകയോ ചെയ്തിരുന്നില്ല.
കുട്ടി ചികിത്സ തേടിയ സ്വകാര്യ മെഡിക്കൽ കോളേജിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ബലാത്സംഗ കുറ്റം, പോക്‌സോ നിയമത്തിലെ 3,4,5,6 വകുപ്പുകള്‍ പ്രകാരവുമാണ് കേസെടുത്തത്.