BusinessNews

എയർ ഇന്ത്യ അന്താരാഷ്ട്ര സർവീസുകൾ ഭാഗികമായി പുനഃസ്ഥാപിച്ചു; വിശദമായ സമയക്രമം ഇങ്ങനെ

ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തെ തുടർന്ന് വെട്ടിക്കുറച്ച അന്താരാഷ്ട്ര സർവീസുകൾ ഭാഗികമായി പുനഃസ്ഥാപിക്കുമെന്ന് എയർ ഇന്ത്യ. യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിലേക്കുള്ള സർവീസുകളിൽ 15% കുറവ് വരുത്തിയിരുന്നു. ഡിജിസിഎയുടെ നിർദ്ദേശപ്രകാരമുള്ള വിമാനങ്ങളുടെ സുരക്ഷാ പരിശോധനകൾ, ഇറാനിയൻ വ്യോമാതിർത്തി അടച്ചത്, യൂറോപ്യൻ വിമാനത്താവളങ്ങളിലെ രാത്രികാല നിയന്ത്രണങ്ങൾ എന്നിവയെല്ലാം സർവീസുകളെ ബാധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചില സർവീസുകൾ പുനഃസ്ഥാപിക്കുകയും, മറ്റ് ചിലത് സെപ്റ്റംബർ 30 വരെ വെട്ടിക്കുറയ്ക്കുകയും ചെയ്തത്.

പുതുക്കിയ സമയക്രമം

യൂറോപ്പ്

  • ഡൽഹി-ലണ്ടൻ (ഹീത്രൂ): ആഴ്ചയിൽ 24 സർവീസുകളും ജൂലൈ 16 മുതൽ പുനഃസ്ഥാപിച്ചു.
  • ഡൽഹി-സൂറിച്ച്: ആഴ്ചയിൽ 4-ൽ നിന്ന് 5 സർവീസുകളായി ഓഗസ്റ്റ് 1 മുതൽ വർധിപ്പിച്ചു.
  • അഹമ്മദാബാദ്-ലണ്ടൻ (ഹീത്രൂ): നിലവിലെ ഗാറ്റ്‌വിക്ക് സർവീസിന് പകരമായി, ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 30 വരെ ആഴ്ചയിൽ മൂന്ന് സർവീസുകൾ പുനഃസ്ഥാപിച്ചു.

ഫാർ ഈസ്റ്റ്

  • ഡൽഹി-ടോക്കിയോ (ഹനേഡ): ആഴ്ചയിൽ 7 സർവീസുകളും ഓഗസ്റ്റ് 1 മുതൽ പുനഃസ്ഥാപിച്ചു.
  • ഡൽഹി-സോൾ (ഇഞ്ചിയോൺ): ആഴ്ചയിൽ 5 സർവീസുകളും സെപ്റ്റംബർ 1 മുതൽ പുനഃസ്ഥാപിച്ചു.

സെപ്റ്റംബർ 30 വരെ സർവീസുകൾ കുറച്ച റൂട്ടുകൾ

യൂറോപ്പ്

  • ബെംഗളൂരു-ലണ്ടൻ (ഹീത്രൂ): ആഴ്ചയിൽ 7-ൽ നിന്ന് 6 ആയും, ഓഗസ്റ്റ് 1 മുതൽ 4 ആയും കുറച്ചു.
  • അമൃത്സർ-ബർമിംഗ്ഹാം: ഓഗസ്റ്റ് 31 വരെ ആഴ്ചയിൽ 3-ൽ നിന്ന് 2 ആയി കുറച്ചു.
  • ഡൽഹി-പാരീസ്: ഓഗസ്റ്റ് 1 മുതൽ ആഴ്ചയിൽ 12-ൽ നിന്ന് 7 ആയി കുറച്ചു.
  • ഡൽഹി-മിലാൻ: ജൂലൈ 16 മുതൽ ആഴ്ചയിൽ 4-ൽ നിന്ന് 3 ആയി കുറച്ചു.
  • ഡൽഹി-കോപ്പൻഹേഗൻ: ആഴ്ചയിൽ 5-ൽ നിന്ന് 3 ആയി കുറച്ചു.
  • ഡൽഹി-വിയന്ന: ആഴ്ചയിൽ 4-ൽ നിന്ന് 3 ആയി കുറച്ചു.
  • ഡൽഹി-ആംസ്റ്റർഡാം: ആഴ്ചയിൽ 7-ൽ നിന്ന് 5 ആയി കുറച്ചു (ഓഗസ്റ്റ് 1 മുതൽ 7 സർവീസുകളും പുനരാരംഭിക്കും).

വടക്കേ അമേരിക്ക

  • ഡൽഹി-വാഷിംഗ്ടൺ: ആഴ്ചയിൽ 5-ൽ നിന്ന് 3 ആയി കുറച്ചു.
  • ഡൽഹി-ഷിക്കാഗോ: ആഴ്ചയിൽ 7-ൽ നിന്ന് 3 ആയി കുറച്ചു (ഓഗസ്റ്റിൽ 4 സർവീസുകൾ).
  • ഡൽഹി-സാൻ ഫ്രാൻസിസ്കോ: ആഴ്ചയിൽ 10-ൽ നിന്ന് 7 ആയി കുറച്ചു.
  • ഡൽഹി-ടൊറന്റോ: ആഴ്ചയിൽ 13-ൽ നിന്ന് 7 ആയി കുറച്ചു.
  • ഡൽഹി-വാൻകൂവർ: ആഴ്ചയിൽ 7-ൽ നിന്ന് 4 ആയി കുറച്ചു.
  • ഡൽഹി-ന്യൂയോർക്ക് (ജെഎഫ്‌കെ): ജൂലൈ 16 മുതൽ ആഴ്ചയിൽ 7-ൽ നിന്ന് 6 ആയി കുറച്ചു.
  • മുംബൈ-ന്യൂയോർക്ക് (ജെഎഫ്‌കെ): ഓഗസ്റ്റ് 1 മുതൽ ആഴ്ചയിൽ 7-ൽ നിന്ന് 6 ആയി കുറച്ചു.
  • ഡൽഹി-ന്യൂയോർക്ക് (നെവാർക്ക്): ജൂലൈ 16 മുതൽ ആഴ്ചയിൽ 5-ൽ നിന്ന് 4 ആയി കുറച്ചു.

ഓസ്‌ട്രേലിയ

  • ഡൽഹി-മെൽബൺ: ആഴ്ചയിൽ 7-ൽ നിന്ന് 5 ആയി കുറച്ചു.
  • ഡൽഹി-സിഡ്‌നി: ആഴ്ചയിൽ 7-ൽ നിന്ന് 5 ആയി കുറച്ചു.

ആഫ്രിക്ക

  • ഡൽഹി-നെയ്‌റോബി: ഓഗസ്റ്റ് 31 വരെ ആഴ്ചയിൽ 3 സർവീസുകൾ. സെപ്റ്റംബറിൽ സർവീസ് ഉണ്ടാകില്ല.

താത്ക്കാലികമായി നിർത്തിവെച്ച റൂട്ടുകൾ (സെപ്റ്റംബർ 30 വരെ)

  • അമൃത്സർ-ലണ്ടൻ (ഗാറ്റ്‌വിക്ക്)
  • ഗോവ (മോപ്പ)-ലണ്ടൻ (ഗാറ്റ്‌വിക്ക്)
  • ബെംഗളൂരു-സിംഗപ്പൂർ
  • പൂനെ-സിംഗപ്പൂർ