CrimeNews

കൊച്ചിയിൽ യൂട്യൂബറും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ

കൊച്ചി: കൊച്ചി നഗരത്തിൽ ലഹരിമരുന്ന് വേട്ട ശക്തമാക്കി പോലീസ്. കാക്കനാട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ, യൂട്യൂബറായ യുവതിയും ആൺസുഹൃത്തും മാരക ലഹരിമരുന്നായ എംഡിഎംഎയുമായി പിടിയിലായി. കോഴിക്കോട് സ്വദേശികളായ റിൻസി മുന്താസ്, യാസിൻ അറാഫത്ത് എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 22 ഗ്രാമിലധികം എംഡിഎംഎ പിടിച്ചെടുത്തു.

കാക്കനാട് പാലച്ചുവട്ടിലുള്ള വാടക ഫ്ലാറ്റിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. ഇവിടെ ലഹരിമരുന്ന് ഇടപാട് നടക്കുന്നതായി പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.

കസ്റ്റഡിയിലെടുത്ത പ്രതികളെ പോലീസ് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. ഇവർക്ക് എവിടെ നിന്നാണ് എംഡിഎംഎ ലഭിച്ചത് എന്നത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാട്ടിലുള്ള ഒരാളിൽ നിന്നാണ് ലഹരിമരുന്ന് വാങ്ങിയത് എന്നാണ് ഇവർ പ്രാഥമികമായി നൽകിയിരിക്കുന്ന മൊഴി. എന്നാൽ, മറ്റ് സംസ്ഥാനങ്ങളിൽ നിന്നാണോ ലഹരിമരുന്ന് കൊച്ചിയിലേക്ക് എത്തിച്ചത് എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.